സംസ്ഥാനത്തെ ജയില്‍ ഭക്ഷണക്രമം പരിഷ്‌കരിച്ചു

jail

തിരുവനന്തപുരം: സംസ്ഥാനത്തെ ജയില്‍ തടവുകാരുടെ ഭക്ഷണത്തില്‍ പുനഃക്രമീകരണം. ജയില്‍ ചട്ടപ്രകാരം പാകം ചെയ്യുന്ന ഭക്ഷണം പാഴാക്കുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ നടപടി.

പുതുക്കിയ ഭക്ഷണക്രമത്തില്‍ അരി, റവ, ഉപ്പ്, കപ്പ എന്നിവയുടെ അളവില്‍ കുറവ് വരുത്തി. ഉപ്പുമാവിനൊപ്പം പഴം നല്‍കിവന്നിരുന്നത് നിര്‍ത്തിവച്ചു. പകരം 50 ഗ്രാം ഗ്രീന്‍പീസ് കറിയാണു നല്‍കുക. സദ്യയ്ക്കുള്ള തുക 50 രൂപയായി വര്‍ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്(ഐസിഎംആര്‍) മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് അനുസൃതമായി വിദഗ്ധ സമിതി തയാറാക്കിയ റിപ്പോര്‍ട്ടും ജയില്‍മേധാവിയുടെ ശുപാര്‍ശയും പരിഗണിച്ചാണ് ഭക്ഷണക്രമം പരിഷ്‌ക്കരിക്കാന്‍ ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചത്.

പാചകം ചെയ്യുമ്പോഴടക്കം ഭക്ഷണം വലിയ തോതില്‍ പാഴാകുന്നത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് വിദഗ്ധ സമിതിയെ പഠനം നടത്താന്‍ ചുമതലപ്പെടുത്തിയിരുന്നത്. തുടര്‍ന്ന്, ജയില്‍പുള്ളികളുടെ ഭക്ഷണക്രമം തന്നെ ആരോഗ്യകരമാക്കി പരിഷ്‌ക്കരിക്കണമെന്ന നിര്‍ദേശം സമിതി മുന്നോട്ടുവയ്ക്കുകയായിരുന്നു.

Top