തന്റെ ധാര്‍മിക മൂല്യമാണ് അവര്‍ക്ക് പ്രശ്‌നം, ഫാറൂഖ് കോളേജിനെതിരെ സംവിധാകന്‍ ജിയോ ബേബി

കോഴിക്കോട്: കോഴിക്കോട് ഫാറൂഖ് കോളേജിനെതിരെ സംവിധാകന്‍ ജിയോ ബേബി രംഗത്ത്. കോളേജ് ഫിലിം ക്ലബ് സംഘടിപ്പിച്ച പരിപാടിയില്‍ തന്നെ ക്ഷണിച്ചിരുന്നുവെന്നും പിന്നീടത് മുന്‍കൂട്ടി അറിയിക്കാതെ റദ്ദാക്കിയെന്നും ജിയോ ബേബി പറയുന്നു. ഡിസംബര്‍ അഞ്ചാം തിയതിയായിരുന്നു പരിപാടി. പ്രിന്‍സിപ്പലിന് മെയില്‍ അയച്ചിട്ട് ഇതുവരെയും മറുപടി തന്നില്ലെന്നും കോളേജ് വിദ്യാര്‍ത്ഥി യൂണിയന്റെ കത്ത് ലഭിച്ചെന്നും സംവിധായകന്‍ പറഞ്ഞു.

തന്റെ ധാര്‍മിക മൂല്യമാണ് അവര്‍ പ്രശ്‌നമായി പറഞ്ഞതെന്നും ജിയോ പറഞ്ഞു. മാനേജ്‌മെന്റ് എന്തുകൊണ്ടാണ് പരിപാടി ക്യാന്‍സല്‍ ചെയ്തത് എന്ന് എനിക്ക് അറിയേണ്ടതുണ്ട്. ഈ പരിപാടിക്ക് വേണ്ടി ഒരുദിവസത്തോളം യാത്ര ചെയ്തിട്ടുണ്ട്. അതിനെക്കാള്‍ ഉപരി ഞാന്‍ അപമാനിതന്‍ ആയിട്ടുണ്ട്. അതിനുള്ള ഉത്തരം എനിക്ക് കിട്ടണം. ആയതിനാല്‍ നിയമനടപടി സ്വീകരിക്കുമെന്നും ജിയോ ബേബി വ്യക്തമാക്കി. ഇത്തരം വിദ്യാര്‍ത്ഥി യൂണിയന്‍ എന്ത് ആശയമാണ് മുന്നോട്ട് വയ്ക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. ഇന്‍സ്റ്റാഗ്രാമില്‍ പ്രതിഷേധം അറിയിച്ചു കൊണ്ട് പങ്കുവച്ച വീഡിയോയില്‍ ആണ് ജിയോ ബേബി ഇക്കാര്യം വ്യക്തമാക്കിയത്.

 

View this post on Instagram

 

A post shared by Jeo Baby (@jeobabymusic)

Top