റബറിന്റെ സംഭരണ വില 150 രൂപയിൽ നിന്നു 170 ആക്കി

തിരുവനന്തപുരം: വിലസ്ഥിരതാ പദ്ധതിയുടെ ഭാഗമായി റബറിന്റെ സംഭരണ വില 150 രൂപയിൽ നിന്നു 170 ആക്കി ധനവകുപ്പ് ഉത്തരവിറക്കി. ബജറ്റിൽ ഇതു പ്രഖ്യാപിച്ചിരുന്നു. ഏപ്രിൽ‌ 1 മുതലാണു പ്രാബല്യം.

റബറിന്റെ വില എത്ര താഴ്ന്നാലും 170 രൂപയിലേക്ക് എത്തിക്കാൻ എത്ര രൂപ കൂടി വേണോ, അത്രയും സർക്കാർ  സബ്സിഡിയായി നൽകുന്നതാണു പദ്ധതി.തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടത്തിൽ കുടുങ്ങാതിരിക്കാനാണ് ഇത്ര നേരത്തേ ഉത്തരവിറക്കിയത്.

Top