ന്യൂഡല്‍ഹി:പൊതുമേഖല ടെലികോം കമ്പനിയായ ബി.എസ്.എന്‍.എല്‍ 2018-ഓടേ 5ജി സേവനം ആരംഭിക്കാന്‍ ഒരുങ്ങുന്നു.
പരീക്ഷണാടിസ്ഥാനത്തിലാണ് സേവനം ആരംഭിക്കുന്നതെന്ന് കമ്പനി ചെയര്‍മാന്‍ അനുപം ശ്രീവാസ്തവ അറിയിച്ചു.
നോക്കിയയുമായി ചേര്‍ന്ന് 5ജി സേവനം ആരംഭിക്കുന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തിയെന്നും, ഇതിനാവശ്യമായ ഉപകരണങ്ങള്‍ ലഭ്യമാക്കുന്നതിനായി എല്‍ & ടി, എച്ച്.പി തുടങ്ങിയ കമ്പനികളുമായി ധാരണയിലായി എന്നും ശ്രീവാസ്തവ അറിയിച്ചു.
5ജി നെറ്റ്‌വര്‍ക്കിന്റെ വികസനത്തിനായി കോറിയന്റുമായി ധാരണയിലെത്തിയിട്ടുണ്ട്.