The Pulsar CS 400 will be launched later this year in the country

ന്യൂ ഡല്‍ഹി : കരുത്തുറ്റ ബൈക്ക് പള്‍സര്‍ സി.എസ് 400 ഈ വര്‍ഷം അവസാനത്തോടെ ഇന്ത്യന്‍ വിപണിയിലെത്തും. പവര്‍ ബൈക്കിന്റെ കടന്നുവരവ് ഇന്ത്യന്‍ നിരത്തുകള്‍ക്ക് പുത്തന്‍ ഉണര്‍വേകുമെന്ന് ബജാജ് ഓട്ടോ പ്രസിഡന്റ് എസ്. രവികുമാര്‍ പറഞ്ഞു.

കെ.ടി.എം ഡ്യൂക്ക് 390 ബൈക്കിനോട് ഏറെ സാമ്യമുണ്ട് പുതിയ സി.എസ് 400ന്. ഡ്യൂക്കിന് സമാനമായി 373.2 സി.സി സിങ്കിള്‍ സിലിണ്ടര്‍ എഞ്ചിനും ലിക്വിഡ് കൂള്‍ മോട്ടോറുമാണ് സി.എസ് 400ന് കരുത്തേകുന്നത്.

ആകര്‍ഷകമായ എല്‍.ഇ.ഡി ഹെഡ് ലാംബുകളാണ് സി.എസിന്റെ പ്രധാന ആകര്‍ഷണം. വേവി അലോയി വീലുകളും ഇരട്ട ഡിജിറ്റല്‍ മീറ്ററുകളും ഡ്യുവല്‍ ചാനല്‍ എ.ബി.എസ് ബ്രേക്കുകളും സി.എസിന്റെ എടുത്തു പറയത്തക്ക സവിശേഷതകളാണ്.

ഇന്ത്യയില്‍ വിറ്റഴിഞ്ഞ ജനപ്രിയ മോഡലായ പ്ലാറ്റിനയുടെ പുതിയ പതിപ്പിറക്കാനും കമ്പനി ആലോചിക്കുന്നുണ്ട്. ഇന്ത്യന്‍ ബൈക്ക് വിപണിയില്‍ 25 ശതമാനം പങ്കാളിത്തം സ്വന്തമാക്കുക എന്ന ലക്ഷ്യത്തോടെ 2016-17 സാമ്പത്തിക വര്‍ഷത്തില്‍ 575 കോടി നിക്ഷേപത്തിന് ഒരുങ്ങുകയാണ് ബജാജ്.

Top