പഞ്ചാബ്: ഖട്ടാര്‍ സര്‍ക്കാരിനെതിരെ പഞ്ചാബ് – ഹരിയാന ഹൈക്കോടതി.
സ്ഥലത്തെ ക്രമസമാധാനം തകര്‍ന്നുവെന്നും, പ്രക്ഷോഭകാരികള്‍ക്കു മുന്നില്‍ സര്‍ക്കാര്‍ കീഴടങ്ങിയെന്നും കോടതി വ്യക്തമാക്കി.
പീഡനക്കേസില്‍ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയ ആള്‍ ദൈവം ദേര സച്ചാ സൗധ നേതാവ് ഗുര്‍മീത് റാം റഹീം സിംഗിനു വേണ്ടി അനുയായികളായ ലക്ഷങ്ങള്‍ തെരുവിലിറങ്ങിയതോടെ വന്‍ കലാപം പൊട്ടിപുറപ്പെട്ട സാഹചര്യത്തിലാണ് കോടതിയുടെ ഇടപെടല്‍.