ഛണ്ഡീഗഡ്: കോവിഡ് പ്രതിരോധത്തിനായി ചൈനയില്‍ നിന്നും ഇറക്കുമതി ചെയ്ത റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍ ഐസിഎംആറിന് തിരിച്ചുനല്‍കാനൊരുങ്ങി പഞ്ചാബ് സര്‍ക്കാര്‍.
അഞ്ച് കിറ്റുകള്‍ ഉപയോഗിച്ചുള്ള പരിശോധനാ ഫലം തെറ്റായി വന്നുവെന്ന് കണ്ടെത്തിയതോടെയാണ് തിരിച്ചു നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
അതേസമയം,ഫലങ്ങള്‍ തെറ്റായി വന്നതിനെ തുടര്‍ന്ന് ചൈനയില്‍ നിന്നും കൊണ്ടുവന്ന റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍ ഉപയോഗിക്കുന്നത് താത്ക്കാലികമായി നിര്‍ത്തിവയ്ക്കണമെന്ന് ഐസിഎംആര്‍ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിരുന്നു.