ഇഷ്ട ബ്രാൻഡ് സ്വയം തെരഞ്ഞെടുക്കാം; ക്യൂ നിന്ന് മദ്യം വാങ്ങുന്നത് ഒഴിവാക്കും : മന്ത്രി എം വി ഗോവിന്ദൻ

തിരുവനന്തപുരം: സംസ്ഥാനത്ത് ക്യൂ നിന്ന് മദ്യം വാങ്ങുന്നത് ഒഴിവാക്കുമെന്ന് എക്‌സൈസ് മന്ത്രി എം വി ഗോവിന്ദൻ. ബിവറേജസ് ഔട്ട്‌ലെറ്റുകളിൽ നിന്ന് മദ്യം തെരഞ്ഞെടുത്ത് വാങ്ങുന്ന മാതൃകയിലേക്ക് മാറും.നിലവിലെ ഔട്ട് ലെറ്റുകൾ ഇതേ മാതൃകയിലേക്ക് മാറ്റുമെന്നും മന്ത്രി അറിയിച്ചു.. കടയ്ക്കുള്ളിൽ പ്രവേശിപ്പിച്ച് സൂപ്പർമാർക്കറ്റുകളിലേതു പോലെ ഇഷ്ട ബ്രാൻഡ് മദ്യം തെരഞ്ഞെടുത്ത് നേരിട്ട് ബില്ലിങ് കൗണ്ടറിലെത്തി പണം നൽകുന്ന രീതി നടപ്പാക്കാൻ എക്‌സൈസ് വകുപ്പ് ആലോചിക്കുന്നതായി റിപ്പോർട്ടുകൾ പുറത്തുവരുന്നു.

ക്യൂ നിന്ന ശേഷം കൗണ്ടറിലെത്തി ആദ്യം പണമടയ്ക്കുകയും തുടർന്ന് ബിൽ കാണിച്ച് മദ്യം കൈപ്പറ്റുകയുമാണ് നിലവിൽ ഭൂരിപക്ഷം ഔട്ട്‌ലെറ്റുകളിലെയും രീതി. കടകൾക്കു മുന്നിൽ ക്യൂ നിന്ന് മദ്യം വാങ്ങുന്ന തരത്തിലുള്ള രീതി അവസാനിപ്പിക്കണമെന്ന് മുൻപ് കേരള ഹൈക്കോടതി അടക്കം ആവശ്യപ്പെട്ടിരുന്നു.

Top