ന്യൂഡല്‍ഹി: പ്രതിപക്ഷ ബഹളത്തെ തുടര്‍ന്നു ഉച്ചയ്ക്കു രണ്ടു വരെ രാജ്യസഭ നിര്‍ത്തിവെച്ചു.
ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്താന്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് പാക്കിസ്ഥാനുമായി ഗൂഢാലോചന നടത്തിയെന്ന പ്രസ്താവനയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മാപ്പു പറയണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിപക്ഷം ബഹളമുണ്ടാക്കിയത്.
ടുജി സ്‌പെക്ട്രം കേസിലെ പ്രതികളെ എല്ലാം വെറുതെ വിട്ട കോടതി വിധിയും കോണ്‍ഗ്രസ്സ് രാജ്യസഭയില്‍ ഉന്നയിച്ചു.
വിഷയം ചര്‍ച്ച ചെയ്യണമെന്നും കോണ്‍ഗ്രസ്സ് നേതാവ് ഗുലാം നബി ആസാദ് ആവശ്യപ്പെട്ടു.
അതേസമയം, പ്രതിപക്ഷ പാര്‍ട്ടികള്‍ രാജ്യസഭ നടത്തിക്കൊണ്ടുപോകാന്‍ അനുവദിക്കുന്നില്ലെന്ന് രാജ്യസഭ അധ്യക്ഷന്‍ എം. വെങ്കയ്യ നായിഡു കുറ്റപ്പെടുത്തി.
പ്രതിപക്ഷ ബഹളം ശക്തമായതോടെ രാജ്യസഭ നിര്‍ത്തിവയ്ക്കുന്നതായും വെങ്കയ്യ നായിഡു അറിയിച്ചു.