ആർബിഐയുടെ നയ രൂപീകരണ സമിതി യോഗം ഇന്ന് ആരംഭിച്ചേക്കും

മുംബൈ: ആർബിഐയുടെ നയ രൂപീകരണ സമിതി  യോഗം ഇന്ന് ആരംഭിക്കും. ത്രിദിന യോഗത്തിന്റെ
തീരുമാനങ്ങൾ പ്രഖ്യാപിക്കുന്നതിന് മുന്നോടിയായാണ് യോഗം. കൊവിഡ് വ്യാപനത്തിലെ സമീപകാല വർധന സാമ്പത്തിക വളർച്ചയ്ക്ക് തിരിച്ചടിയാകുമോ എന്ന ആശങ്കയുടെ പശ്ചാത്തലത്തിലാണ് സമിതി യോഗം ചേരുന്നത്.

പലിശ നിരക്കുകളുടെ കാര്യത്തിൽ തത്ക്കാലം തൽസ്ഥിതി തുടരുന്നതാകും അഭികാമ്യം എന്ന് സാമ്പത്തിക വിദഗ്ധർ ഇതിനകം അഭിപ്രായപ്പെട്ടിട്ടുണ്ട്. ജനുവരിയിൽ 4.1 ശതമാനം മാത്രമായിരുന്നു ഉപഭോക്തൃ വില സൂചികയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ നിരക്ക്. എന്നാൽ ഫെബ്രുവരിയിൽ അഞ്ചു ശതമാനത്തിലേക്ക് ഇത് ഉയർന്നു. മാർച്ചിലെ കണക്കുകൾ പുറത്തുവന്നിട്ടില്ലെങ്കിലും നിരക്ക് അഞ്ചര ശതമാനത്തിന് അടുത്തെത്തിയിരിക്കാം എന്നാണ് അനുമാനം.

. ഇക്കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു അവസാന യോഗം.

Top