റിയൽമി 8 5 ജി ഏപ്രിൽ 21 ന് അവതരിപ്പിച്ചേക്കുമെന്ന് കമ്പനി. കഴിഞ്ഞ മാസം ഇന്ത്യയിൽ അവതരിപ്പിച്ച റിയൽമി 8 ഹാൻഡ്സെറ്റിനെ അപ്‌ഗ്രേഡ് ചെയ്യുന്നതാണ് പുതിയ റിയൽമി സ്മാർട്ട്ഫോൺ. റിയൽമി 8 5 ജി ഗ്രേഡിയന്റ് ബാക്ക് ഫിനിഷിൽ വരുമെന്ന് പറയുന്നുണ്ട്. കമ്പനിയുടെ ‘ഡെയർ ടു ലീപ്പ്’ ബ്രാൻഡിംഗ് ഇല്ലാതെയാണ് ഇത് വരുന്നത്. റിയൽമി 8ന്റെ 5 ജി വേരിയന്റും അടുത്തിടെ ചില സർട്ടിഫിക്കേഷൻ വെബ്സൈറ്റുകളിൽ ഉണ്ടായിരുന്നു.
4 ജി വേരിയന്റിൽ നിന്ന് വ്യത്യസ്തമായി റിയൽമി 8 5 ജിയിൽ 48 മെഗാപിക്സൽ പ്രൈമറി സെൻസറുള്ള ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പാണ് നൽകിട്ടുള്ളത്.കമ്പനിയുടെ ‘ഡെയർ ടു ലീപ്പ്’ ടാഗ്‌ലൈൻ ഇല്ലാതെ 48 മെഗാപിക്സൽ പ്രൈമറി ക്യാമറയും വേരിയന്റും റിയൽമി വി 13 5 ജിയിൽ ഉണ്ട്. റിയൽമി 8 5 ജിയിൽ 5,000 എംഎഎച്ച് ബാറ്ററിയും 185 ഗ്രാം ഭാരവുമുണ്ടാകുമെന്ന് യുഎസ് എഫ്സിസി ലിസ്റ്റിംഗ് അടുത്തിടെ വെളിപ്പെടുത്തിയിരുന്നു.
ഏപ്രിൽ 21 ന് തായ്‌ലൻഡ് പ്രഖ്യാപനത്തിന് മുമ്പ് സ്മാർട്ഫോൺ ഇന്ത്യയിൽ ലോഞ്ച് നടക്കുമോയെന്ന കാര്യം വ്യക്തമല്ല.