ഗോരഖ്പൂര്‍ ദുരന്തത്തിന് കാരണം . . ? ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്ത് !

ലഖ്‌നൗ: രാജ്യത്തെ ഞെട്ടിച്ച ഗോരഖ്പൂര്‍ ദുരന്തത്തിന് കാരണം ഓക്‌സിജന്‍ വിതരണം നിലച്ചതാണെന്ന തരത്തില്‍ വ്യാപക പ്രതിഷേധം നടക്കുമ്പോള്‍ അതിനു പിന്നിലെ യാഥാര്‍ഥ്യങ്ങള്‍ മറനീക്കി പുറത്തു വരുന്നു.

69 ലക്ഷം രൂപയുടെ കുടിശിക ഉണ്ടായിട്ടും ബാബാ രാഘവ് ദാസ് മെഡിക്കല്‍ കോളേജിലേക്കുള്ള ലിക്വിഡ് ഓക്‌സിജന്റെ വിതരണം നിര്‍ത്തി വച്ചിട്ടില്ലെന്ന് ഓക്‌സിജന്‍ വിതരണക്കമ്പനിയായ പുഷ്പ സെയില്‍സ് പ്രൈവറ്റ് ലിമിറ്റഡ് വ്യക്തമാക്കി. ദേശീയ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

ഈ മാസത്തെ ആദ്യ വിതരണം ആഗസ്റ്റ് നാലിനായിരുന്നു നടത്തിയതെന്നും റീഫില്ലിംഗിനായുള്ള അപേക്ഷ ആഗസ്റ്റ് 11ന് ലഭിക്കുകയും, ആഗസ്റ്റ് 12നു തന്നെ ഓക്‌സിജന്‍ സിലിണ്ടറുകള്‍ റീഫില്‍ ചെയ്തു കൊടുത്തതായും പുഷ്പ സെയില്‍സ് പ്രൈവറ്റ് ലിമിറ്റഡ് വ്യക്തമാക്കി.

മാത്രമല്ല, ആശുപത്രി കുടിശിക വരുത്തിയതിനെതിരേ നിയമനടപടി സ്വീകരിക്കുകയും ലീഗല്‍ നോട്ടീസ് അയക്കുകയും ചെയ്തിരുന്നെങ്കിലും ഓക്‌സിജന്‍ വിതരണം നിര്‍ത്തിയിരുന്നിയിരുന്നില്ലെന്ന്‌ ഓക്‌സിജന്‍ വിതരണക്കമ്പനി വ്യക്തമാക്കിയെന്നാണ് റിപ്പോര്‍ട്ട്.

ആശുപത്രിയില്‍ നിന്നും ഓക്‌സിജന്‍ സിലിണ്ടറുകള്‍ മോഷ്ടിച്ചു കടത്തിയിട്ടുള്ളതായി സംശയമുണ്ടെന്നും പുഷ്പ സെയില്‍സ് പ്രൈവറ്റ് ലിമിറ്റഡിന്റെ എം.ഡി മനീഷ് ഭണ്ഡാരി പറഞ്ഞു.

കണക്കുകള്‍ പ്രകാരം 400 ഓക്‌സിജന്‍ സിലിണ്ടറുകള്‍ സംഭവ ദിവസം ആശുപത്രിയില്‍ ഉണ്ടാകേണ്ടിടത്ത് കേവലം 50 സിലിണ്ടറുകള്‍ മാത്രമാണുണ്ടായിരുന്നത്. മറ്റുള്ളവ എവിടെ പോയെന്ന് സര്‍ക്കാര്‍ അന്വേഷിക്കണമെന്നും കമ്പനി ആവശ്യപ്പെട്ടു.

ഗോരഖ്പൂരിലെ ബാബാ രാഘവ് ദാസ് മെഡിക്കല്‍ കോളേജില്‍ ആഗസ്റ്റ് ഏഴിനാണ് 74 കുട്ടികളുടെ ജീവന്‍ പൊലിഞ്ഞു പോയ ദുരന്തമുണ്ടായത്. അന്ന് ഓക്‌സിജന്‍ വിതരണം നിലച്ചതാണ് കുട്ടികളുടെ മരണത്തിനിടയാക്കിയതെന്ന തെന്നായിരുന്നു പ്രാഥമിക നിഗമനം.

ഡോ.കഫീല്‍ ആശുപത്രിയിലെ ഓക്‌സിജന്‍ സിലന്‍ഡറുകള്‍ സ്വകാര്യ ക്ലീനിക്കിലേയക്ക് കടത്തിയതായും റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. ഇപ്പോള്‍ ടൈംസ് ഓഫ് ഇന്ത്യ പുറത്ത് വിട്ടിരിക്കുന്ന കാര്യങ്ങള്‍ ഈ റിപ്പോര്‍ട്ടുകളെ അടിവരയിടുന്നവയാണ്.

Top