മോഹന്‍ലാല്‍ ജീത്തു ജോസഫ് ചിത്രമായ മലയാളത്തിലെ ആദ്യ 50 കോടിയില്‍ കയറിയ ദൃശ്യത്തിന്റെ പത്താം വര്‍ഷത്തില്‍ അതേ ടീം വീണ്ടുമൊന്നിക്കുന്ന ചിത്രമായ ‘നേര്’ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. ഡിസംബര്‍ 21 ന് ക്രിസ്മസ് ചിത്രമായിട്ടാണ് നേര് തിയേറ്ററുകളില്‍ എത്തുക. മോഹന്‍ലാല്‍ ജീത്തു ജോസഫ് ആന്റണി പെരുമ്പാവൂര്‍ കൂട്ടുകെട്ട് 4 -ാം തവണയും ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
അഡ്വക്കേറ്റ് ശാന്തി മായദേവിയും ജീത്തു ജോസഫും ചേര്‍ന്നാണ ചിത്രത്തിന്റെ തിരക്കഥ. കോടതി പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ പ്രിയാമണിയാണ് നായിക. അധിപന്, ഹരികൃഷ്ണന്‍സ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മോഹന്‍ലാല്‍ വക്കീല്‍ വേഷത്തിലെത്തുന്ന ചിത്രം കൂടിയാണിത്. സിദ്ദിഖ്, നന്ദു, ദിനേശ് പ്രഭാകര്‍, ശങ്കര്‍ ഇന്ദുചൂഡന്, മാത്യു വര്‍ഗീസ്, കലേഷ്, രമാദേവി, കലാഭവന്‍ ജിന്റോ, രശ്മി അനില്‍, ഡോ.പ്രശാന്ത് എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.
പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് 2013 ഡിസംബറിലായിരുന്നു ദൃശ്യം റിലീസ് ചെയ്തത്. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് വിഷ്ണു ശ്യാമാണ് ഈണം പകര്‍ന്നിരിക്കുന്നത്. ഛായാഗ്രഹണം സതീഷ് കുറുപ്പ്. എഡിറ്റിങ് വി.എസ്.വിനായക്. കലാസംവിധാനം ബോബന്, കോസ്റ്റ്യൂം ഡിസൈന്‍ -ലിന്റാ ജീത്തു. മേക്കപ്പ് അമല്‍ ചന്ദ്ര. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ സുധീഷ് രാമചന്ദ്രന്.
അസോസിയേറ്റ് ഡയറക്ടേര്‍സ് സോണി ജി. സോളമന്, എസ്.എ.ഭാസ്ക്കരന്‍, അമരേഷ് കുമാര്‍.സംവിധാന സഹായികള്‍ മാര്ട്ടിന് ജോസഫ്, ഗൗതം.കെ.നായര്‍, അശ്വിന് സിദ്ധാര്‍ത്ഥ് ,സൂരജ് സെബാസ്റ്റ്യന്‍, രോഹന്, സെബാസ്റ്റ്യന്‍ ജോസ്, ആതിര, ജയ് സര്‍വ്വേഷ്യാ, ഫിനാന്‍സ് കണ്ട്രോളര് മനോഹരന്.കെ.പയ്യന്നൂര്‍. പ്രൊഡക്ഷന്‍ മാനേജേഴ്സ് – ശശിധരന് കണ്ടാണിശ്ശേരില്‍, പാപ്പച്ചന് ധനുവച്ചപുരം, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് പ്രണവ് മോഹന്‍. പ്രൊഡക്ഷന്‍ കണ്ട്രോളര് സിദ്ദു പനയ്ക്കല്‍. പിആര്‍ഓ വാഴൂര്‍ ജോസ്.ഫോട്ടോ ബെന്നറ്റ്.എം.വര്‍ഗീസ്.