ശ്രീരാം രാഘവന്‍ സംവിധാനം ചെയ്ത് മക്കള്‍ സെല്‍വന്‍ വിജയ് സേതുപതിയും കത്രീന കൈഫും ആദ്യമായ് ഒന്നിക്കുന്ന ചിത്രം മെറി ക്രിസ്മസ് റിലീസ് തിയതി പ്രഖ്യാപിച്ചു. ഡിസംബര്‍ എട്ടിന് ചിത്രം തിയേറ്ററുകളിലെത്തും. മുന്‍പ് ചെയ്ത ചിത്രങ്ങളില്‍ നിന്ന് വളരെ വ്യത്യസ്ഥമായ ചിത്രമാണ് മെറി ക്രിസ്മസ് എന്നാണ് സംവിധായകന്‍ ശ്രീരാം രാഘവന്‍ വ്യക്തമാക്കിയത്. രമേഷ് തൗരാനി, ജയ തൗരാനി, സഞ്ജയ് റൗത്രയ്, കേവല്‍ ഗാര്‍ഗ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
തമിഴിലും ഹിന്ദിയിലുമായി രണ്ടു ഭാഷകളിലായാണ് ചിത്രീകരിച്ചിരിക്കുന്നത്. രാധിക ശരത്കുമാര്‍, ഷണ്‍മുഖരാജ, കെവിന്‍ ജയ് ബാബു, രാജേഷ് വില്യംസ് എന്നിവരാണ് തമിഴ് പതിപ്പിലെ സഹനടന്മാര്‍, ഹിന്ദി പതിപ്പില്‍ സഞ്ജയ് കപൂര്‍, വിനയ് പഥക്, പ്രതിമ കണ്ണന്‍, ടിന്നു ആനന്ദ് എന്നിവരും ഒരേ വേഷങ്ങളിലുണ്ട്. അശ്വിനി കല്‍സേക്കര്‍, രാധിക ആപ്‌തെ എന്നിവരും അതിഥി വേഷത്തില്‍ എത്തുന്നുണ്ട്. ചിത്രത്തിന്റെ വിന്റേജ് പ്രമേയത്തിലുള്ള പോസ്റ്ററുകള്‍ ഇതിനോടകം തന്നെ വലിയ പ്രേക്ഷക ശ്രദ്ദനേടിയിരുന്നു. ചിത്രത്തിന്റെ റിലീസ് തീയതി പലതവണ മാറ്റിയിരുന്നു. ഡിസംബര്‍ 23-ന് റിലീസ് ചെയ്യാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. പിന്നീട് ഡിസംബര്‍ 15-ലേക്ക് മാറ്റി. ഡിസംബര്‍ എട്ടാണ് അവസാനമായി പ്രഖ്യാപിച്ച തീയതി.