ജീത്തു ജോസഫ് സംവിധാനം ചെയ്ത് 2013ല്‍ പുറത്തിറങ്ങിയ മലയാള ചിത്രം ‘ദൃശ്യം’ വീണ്ടും റീമേക്കിന് ഒരുങ്ങുന്നു. ഇത്തവണ ഇന്തോനേഷ്യന്‍ ഭാഷയിലേക്കാണ് റീമേക്ക് ചെയ്യാന്‍ തയ്യാറെടുക്കുന്നത്. ഇതോടെ ഇന്തോനേഷ്യന്‍ ഭാഷയിലേക്ക് ആദ്യമായി റീമേക്ക് ചെയ്യപ്പെടുന്ന മലയാളചിത്രമാവും ‘ദൃശ്യം’.
മറ്റ് ഇന്ത്യന്‍ ഭാഷകളിലും സിംഹള, ചൈനീസ് ഭാഷകളിലും ഈ ചിത്രം പല കാലങ്ങളിലായി റീമേക്ക് ചെയ്യപ്പെട്ടിരുന്നു. അവയൊക്കെ വലിയ വിജയങ്ങളും നേടിയിരുന്നു. ഇപ്പോള്‍ പുറത്തിറങ്ങി എട്ട് വര്‍ഷത്തിനു ശേഷമാണ് ചിത്രത്തിന് അടുത്തൊരു റീമേക്ക് കൂടി വരുന്നത്. മലയാളം ഒറിജിനലിന്റെ നിര്‍മ്മാതാക്കളായ ആശിര്‍വാദ് സിനിമാസ് ആണ് ഇതു സംബന്ധിച്ച് പ്രഖ്യാപനം നടത്തിയിരിക്കുന്നത്.
2013ല്‍ ക്രിസ്മസ് റിലീസ് ആയി തിയറ്ററുകളിലെത്തിയ ‘ദൃശ്യം’ മലയാളത്തിലെ എക്കാലത്തെയും വലിയ ജനപ്രിയ ചിത്രങ്ങളില്‍ ഒന്നാണ്. ‘ദൃശ്യ’ എന്ന പേരില്‍ കന്നഡയിലും ‘ദൃശ്യം’ എന്ന പേരില്‍ തെലുങ്കിലും ഹിന്ദിയിലും ‘പാപനാശം’ എന്ന പേരില്‍ തമിഴിലും ചിത്രം റീമേക്ക് ചെയ്യപ്പെട്ടു. ‘ധര്‍മ്മയുദ്ധയ’ എന്നായിരുന്നു സിംഹള റീമേക്കിന്റെ പേര്. ‘ഷീപ്പ് വിത്തൗട്ട് എ ഷെപേര്‍ഡ് ‘ എന്നായിരുന്നു ചൈനീസ് റീമേക്കിന്റെ പേര്.