റെനോയുടെ ‘ക്വിഡ്’ ഇലക്ട്രിക്‌ പതിപ്പ് ചൈനയില്‍ അവതരിപ്പിക്കാനൊരുങ്ങുന്നു

ഫ്രഞ്ച് കാര്‍ നിര്‍മ്മാതാക്കളായ റെനോ ആരാധകര്‍ക്കു ഏറെ പ്രിയപ്പെട്ട ക്വിഡിന്റെ ഇലക്ട്രിക് പതിപ്പ് ചൈനയില്‍ പുറത്തിറക്കാന്‍ ഒരുങ്ങുന്നു.

ചെറിയ വൈദ്യുതി വാഹനങ്ങളുടെ സാധ്യതകള്‍ കണക്കിലെടുത്താണ് ക്വിഡിന്റെ ഇലക്ട്രിക് പതിപ്പ് ചൈനീസ് വിപണിയിലെത്തിക്കാന്‍ ഒരുങ്ങുന്നത്.

2022ഓടെ ക്വിഡിന്റെ ഇലക്ട്രിക് പതിപ്പ് ചൈനയില്‍ പുറത്തിറങ്ങുമെന്ന് കമ്പനി സി.ഇ.ഒ. കാര്‍ലസ് ഗോസ് അറിയിച്ചു.

2030ഓടെ രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍ബന്ധമാക്കുന്ന സാഹചര്യത്തില്‍ റെനോ അവതരിപ്പിക്കുന്ന ആദ്യ ഇലക്ട്രിക് കാറായിരിക്കും ക്വിഡ്.

ചൈനയില്‍ വിജയിച്ചാല്‍ ഇന്ത്യ, ബ്രസീല്‍ തുടങ്ങിയ വിപണികളിലേക്ക് വാഹനം കയറ്റുമതി ചെയ്യാനാണ് പദ്ധതി.

Top