ന്യൂഡല്‍ഹി: തമിഴ്‌നാട്ടിലെ ജെല്ലിക്കെട്ടിന് ഏര്‍പ്പെടുത്തിയ നിരോധനം പിന്‍വലിക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. ജെല്ലിക്കെട്ടു നിരോധനം പിന്‍വലിക്കുന്ന ഉത്തരവ് ശനിയാഴ്ച്ക്ക് മുമ്പ് പുറപ്പെടുവിക്കണമെന്നാണ് ഹര്‍ജിക്കാരന്‍ കോടതിയില്‍ ആവശ്യപ്പെട്ടത്.
എന്നാല്‍ ബെഞ്ചിനോടു വിധി നടപ്പാക്കാന്‍ ആവശ്യപ്പെടുന്നത് ന്യായരഹിതമാണെന്ന് സുപ്രീംകോടതി വിലയിരുത്തി.
അതേസമയം, കോടതിയുടെ തീരുമാനം മാറ്റാന്‍ അഭ്യര്‍ഥിക്കുന്നതായും തമിഴ്‌നാട്ടിലെ ഏതൊരാളും ഈ ജെല്ലിക്കെട്ടിനെ അനുകൂലിക്കുന്നവരാണെന്നും എഐഎഡിഎംകെ വക്താവ് സി.ആര്‍. സരസ്വതി പ്രതികരിച്ചു.
ഇതിനിടെ നിരോധനം മറികടക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ കേന്ദ്രത്തെ സമീപിച്ചതായും റിപ്പോര്‍ട്ട് ഉണ്ട്.
2014 മേയിലാണ് തമിഴ്‌നാട്ടിലെ ജെല്ലിക്കെട്ട് നിരോധിച്ച് സുപ്രീം കോടതി ഉത്തരവിറക്കിയിരുന്നത്.
ജെല്ലിക്കെട്ട് ഉത്സവങ്ങള്‍ക്കോ കാളവണ്ടി ഓട്ട മത്സരങ്ങള്‍ക്കോ കാലികളെ ഉപയോഗിക്കരുതെന്നായിരുന്നു സുപ്രീം കോടതിയുടെ ഉത്തരവ്.