തിരുവനന്തപുരം : കോണ്‍ഗ്രസ്സില്‍ പരസ്യപ്രതികരണത്തിന് നിയന്ത്രണം കൊണ്ടുവരാന്‍ സാധ്യത. സാമൂഹ്യമാധ്യമങ്ങളിലൂടെയുള്ള പ്രസ്താവനകള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയേക്കുമെന്നാണ് സൂചന. പെരുമാറ്റച്ചട്ടം രൂപീകരിക്കാന്‍ എംഎം ഹസനെ ചുമതലപ്പെടുത്തി. ഇന്ന് ചേര്‍ന്ന കെപിസിസി നേതൃയോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്.
രാജ്യസഭാ സീറ്റ് വിഷയത്തില്‍ പാര്‍ട്ടി നേതൃത്വത്തിനെതിരേ യുവ എംഎല്‍എമാരും നേതാക്കളും വ്യാപകമായി സോഷ്യല്‍ മീഡയ വഴി വിമര്‍ശനം നടത്തിയ പശ്ചാത്തലത്തിലാണ് പുതിയ നടപടി. നവമാധ്യമങ്ങള്‍ വഴി പാര്‍ട്ടിയെ വിമര്‍ശിക്കുന്ന യുവനേതാക്കള്‍ക്ക് കൂച്ചുവിലങ്ങിടണമെന്ന് യോഗത്തില്‍ ആവശ്യമുയര്‍ന്നു.