സൗദി: പ്രതിസന്ധികള്‍ തരണം ചെയ്ത് സൗദിയിലെ റീട്ടെയില്‍ വ്യാപാര മേഖല കരുത്താര്‍ജിക്കുന്നു. സാമ്പത്തിക പഠന വകുപ്പ് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം ഉന്നയിക്കുന്നത്.
കഴിഞ്ഞ വര്‍ഷത്തേതിനേക്കാള്‍ വന്‍ പുരോഗതിയാണ് സൗദിയിലെ റീട്ടെയില്‍ വ്യാപാര മേഖലയില്‍ ഈ വര്‍ഷം ഉണ്ടായിരിക്കുന്നത്. രാജ്യത്ത് നടപ്പിലാക്കിയ മൂല്യ വര്‍ധിത നികുതിയും സബ്സീഡികള്‍ പിന്‍വലിച്ചതുമെല്ലാമാണ് കഴിഞ്ഞ വര്‍ഷം ഈ മേഖലയില്‍ പ്രതിസന്ധികള്‍ സൃഷ്ടിച്ചതെന്നും റിപ്പോര്‍ട്ട് പറയുന്നു.
ലെവി നടപ്പിലാക്കിയതും വിദേശ നിക്ഷേപങ്ങള്‍ വര്‍ധിപ്പിച്ചതും എല്ലാം റീട്ടെയില്‍ വ്യാപാര മേഖലയില്‍ പുരോഗതി കൈവരിക്കാന്‍ ഇടയാകുമെന്നും ഈ വര്‍ഷം മൂന്ന് മുതല്‍ അഞ്ച് ശതമാനം വരെ വളര്‍ച്ച കൈവരിക്കാന്‍ സാധിക്കുമെന്നും റിപ്പോര്‍ട്ട് പറയുന്നു.അടുത്ത വര്‍ഷത്തെ സാമ്പത്തിക ബഡ്ജറ്റ് ബാലന്‍സ് ബഡ്ജറ്റ് ആയിരിക്കുമെന്നും റിപ്പോര്‍ട്ട് പറയുന്നു.