തിരുവനന്തപുരം: കഴിഞ്ഞ ദിവസം ആരോഗ്യ വകുപ്പ് നടത്തിയ കൂട്ടസ്ഥലം മാറ്റത്തില്‍ വന്‍ പിഴവ്.
മൂന്ന് വര്‍ഷം മുമ്പ് വിരമിച്ച ഉദ്യോഗസ്ഥയെ പോലും സ്ഥലം മാറ്റിയാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്.
കൊല്ലത്ത് നിന്ന് വിരമിച്ച ഗ്രേഡ് വണ്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ലില്ലിയെയാണ് കൊല്ലത്ത് നിന്നും എറണാകുളത്തേക്ക് സ്ഥലം മാറ്റിയത്.
ഓണത്തിരക്കിനിടെ തിരക്കിട്ട് നടത്തിയ സ്ഥലംമാറ്റ പട്ടികയില്‍ വന്ന പിശകാണ് വിരമിച്ച ഉദ്യോഗസ്ഥയും ഉള്‍പ്പെടാന്‍ കാരണമായതെ ന്നാണ് ബന്ധപ്പെട്ടവര്‍ പറയുന്നത്.
ഇന്നലെയാണ് 531 ഗ്രേഡ് വണ്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരെ സ്ഥലം മാറ്റിയത്.
പുതിയ നിയമനങ്ങള്‍ ഒന്നും നടത്താതെ, മാനദണ്ഡങ്ങള്‍ അട്ടിമറിച്ചാണ് സ്ഥലം മാറ്റം നടത്തിയിരിക്കുന്നത്. മാത്രമല്ല, ഓണക്കാലത്തെ ഈ കൂട്ട സ്ഥലം മാറ്റം ചരിത്രത്തില്‍ ആദ്യമാണ്.
ആരാഗ്യ വകുപ്പിന്റെ പ്രതികാര നടപടിയാണ് ഇതെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്.
ഓണം അലവന്‍സ് പോലും ലഭിക്കാത്ത രീതിയില്‍ നടത്തിയ സ്ഥലം മാറ്റത്തിനിടെ വ്യാപകമായ ആക്ഷേപം ഉയര്‍ന്നിരുന്നു.
പലര്‍ക്കും അപ്പീല്‍ നല്‍കാന്‍ പോലും ലഭിച്ചിരുന്നില്ല. സാധാരണ ഗതിയില്‍ ഏപ്രില്‍ അവസാനം കരട് പട്ടിക തയ്യാറാക്കി മെയ് അവസാനമാണ് സ്ഥലം മാറ്റം നടത്താറുള്ളത്.