കോവിഡ് രണ്ടാം തരംഗത്തെ തുടര്‍ന്ന് മേയ് മാസത്തോടെ വരുമെന്ന് പറഞ്ഞ ടിഗ്വാന്‍ അഞ്ച് സീറ്റര്‍ മോഡല്‍ വാഹനത്തിന്റെ വരവ് അല്‍പ്പം വൈകുമെന്നാണ് പുതിയ വിവരം. 2020ല്‍ ടിഗ്വാന്‍ അഞ്ച് സീറ്റര്‍ പതിപ്പ് ഇന്ത്യയില്‍നിന്ന് പിന്‍വലിക്കുകയായിരുന്നു. എന്നാല്‍, ടിറോക്ക്, ടൈഗൂണ്‍ തുടങ്ങിയ വാഹനങ്ങളുടെ സ്വീകാര്യത പരിഗണിച്ച് ഈ വാഹനം വീണ്ടും അവതരിപ്പിക്കാന്‍ കമ്പനി തീരുമാനിക്കുകയായിരുന്നു.
ടൈഗൂണ്‍ എന്ന എസ്.യു.വി. അവതരിപ്പിച്ചതിന് പിന്നാലെ ഫോക്‌സ്വാഗണ്‍ നടത്തിയ പ്രഖ്യാപനമാണ് ടിഗ്വാന്‍ അഞ്ച് സീറ്റര്‍ മോഡല്‍ ഇന്ത്യയില്‍ എത്തുന്നു. ഇപ്പോഴത്തെ അവസ്ഥയ്ക്ക് ശമനമുണ്ടായാല്‍ ജൂലൈ മാസത്തോടെ ടിഗ്വാന്റെ പുതിയ പതിപ്പ് എത്തിക്കാനാണ് ഫോക്‌സ്വാഗണ്‍ ശ്രമിക്കുന്നതെന്നും സൂചനയുണ്ട്.
ടിഗ്വാന്‍ ഓള്‍സ്‌പേസിനോട് സമാനമായ അകത്തളമാണ് പുതിയ ടിഗ്വാനിലും ഉള്ളത്. സ്മാര്‍ട്ട് ഫോണ്‍ കണക്ടിവിറ്റിയുള്ള എട്ട് ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഇലക്ട്രിക് പനോരമിക് സണ്‍റൂഫ്, ത്രീ സോണ്‍ ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, എട്ട് രീതിയില്‍ അഡ്ജസ്റ്റ് ചെയ്യാവുന്ന െ്രെഡവര്‍ സീറ്റ്, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍ എന്നിവയാണ് അകത്തളത്തിലുള്ളത്.പെട്രോള്‍ എന്‍ജിനിലാണ് ടിഗ്വാന്റെ അഞ്ച് സീറ്റര്‍ പതിപ്പ് നിരത്തുകളില്‍ എത്തുന്നത്. 2.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനാണ് ഇതില്‍ നല്‍കുക. ഇത് 187 ബി.എച്ച്.പി. പവറും 320 എന്‍.എം. ടോര്‍ക്കും ഉത്പാദിപ്പിക്കും. ഫോര്‍മോഷന്‍ ഓള്‍ വീല്‍ സംവിധാനത്തിനൊപ്പം ഏഴ് സ്പീഡ് ഡയറക്ട് ഷിഫ്റ്റ് ഗിയര്‍ബോക്‌സ് ആയിരിക്കും ഇതില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കുക.