അധോലോക രാജാവിന്റെ ഡി കമ്പനിക്ക് വനിതാ വിഭാഗവുമുണ്ടെന്ന് വെളിപ്പെടുത്തല്‍

മുംബൈ: അധോലോക രാജാവിന്റെ കൊള്ളസംഘത്തിന് വനിതാ വിഭാഗവുമുണ്ടെന്ന് വെളിപ്പെടുത്തല്‍.

ദാവൂദ് ഇബ്രാഹിമിന്റെ കൊള്ളസംഘമായ ഡി കമ്പനിയില്‍ സ്ത്രീകളുമുണ്ടെന്നാണ് പുതിയ വിവരം.

സ്ത്രീകളില്‍ നിന്ന് പണം തട്ടിയെക്കുകയും മറ്റുമാണ് വനിതാ വിഭാഗത്തിന്റെ ചുമതലയെന്നാണ്‌ വിവരങ്ങള്‍ സൂചിപ്പിക്കുന്നത്.

അവിശ്വസനീയമായ സംഭവമാണിതെന്നായിരുന്നു മുന്‍ ഐപിഎസ് ഉദ്യോഗസ്ഥനായ പി.കെ ജെയിന്റെ പ്രതികരണം.

തന്റെ ഔദ്യോഗിക ജീവിതത്തില്‍ ഇത്തരം സംഭവം കേട്ടറിവ് പോലുമില്ല. ദാവൂദ് തന്റെ ബിസിനസ് അവസാനിപ്പിച്ചിട്ടില്ലെന്നതിന്റെ തെളിവാണ് ഈ വനിതാ വിഭാഗമെന്നും അദ്ദേഹം പറയുന്നു.

പാക്കിസ്ഥാന്‍ നമ്പറില്‍ നിന്ന് വന്ന ഒരു കോടി രൂപ ചോദിച്ചു കൊണ്ടുള്ള ഭീഷണി കോളിനെ കുറിച്ചുള്ള അന്വേഷണമാണ് ഡി കമ്പനി വനിതാ വിഭാഗത്തെ കുറിച്ചുള്ള വിവരം പുറത്ത് കൊണ്ടുവന്നത്. ഫോണ്‍ കോളുകള്‍ ചോര്‍ത്തിയതില്‍ നിന്നാണ് വിവരങ്ങള്‍ പുറത്താകുന്നത്.

വനിതാ വിഭാഗത്തിന്റെ പ്രവര്‍ത്തനങ്ങള്‍ കൃത്യമായി ദാവൂദിനെ അറിയിക്കുന്നുണ്ടായിരുന്നുവെന്നും സൂചനയുണ്ട്. ദാവൂദിന്റെ കൂട്ടാളിയായ ഛോട്ടാ ഷക്കീലുമായി ബന്ധമുള്ള ഉസ്മാന്‍ എന്നയാളാണ് വനിതാ വിഭാഗത്തിന്റെ മേധാവി.

Top