തോമസ് ചാണ്ടിക്കെതിരെ നിയമനടപടി വേണമെന്ന് മുഖ്യമന്ത്രിയോട്‌ റവന്യൂവകുപ്പ്

thomas-chandy

തിരുവനന്തപുരം: കായല്‍ കയ്യേറ്റ ആരോപണം നേരിടുന്ന മന്ത്രി തോമസ് ചാണ്ടിക്കെതിരെ നിയമനടപടി വേണമെന്ന് റവന്യൂവകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ മുഖ്യമന്ത്രി പിണറായി വിജയനോട് ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് തോമസ് ചാണ്ടിക്കെതിരെ റവന്യൂമന്ത്രി നിയമനടപടി ആവശ്യപ്പെട്ടത് .

നെല്‍വയല്‍ നീര്‍ത്തട നിയമലംഘനത്തിന് തോമസ് ചാണ്ടിക്ക് കളക്ടര്‍ നോട്ടിസ് നല്‍കിയിട്ടുണ്ട്.

കളക്ടറുടെ റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടിയശേഷമാകും തുടര്‍നടപടികള്‍.

Top