തിരുവനന്തപുരം: ഓണത്തിന് തുടര്‍ച്ചയായ അവധി കണക്കിലെടുത്ത് നിലം നികത്തല്‍ അടക്കമുള്ളവയ്‌ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് റവന്യു മന്ത്രി ഇ.ചന്ദ്രശേഖരന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി.
താലൂക്ക് തലങ്ങളില്‍ പ്രത്യേക സ്‌ക്വാഡ് രൂപീകരിക്കാനും നിര്‍ദേശിട്ടുണ്ട്.
കഴിഞ്ഞ ദിവസം കോഴ വാങ്ങി നിലം നികത്താന്‍ വാഗ്ദാനം നല്‍കിയ സിപിഐ നേതാവ് ഒളിക്യാമറയില്‍ കുടുങ്ങിയിരുന്നു.
സിപിഐ പാലക്കാട് ജില്ലാ കൗണ്‍സില്‍ അംഗം സുന്ദരനാണ് കുടുങ്ങിയത്. ഒരാഴ്ചയ്ക്കുള്ളില്‍ പത്ത് സെന്റ് നിലം നികത്താം എന്ന വാഗ്ദാനം നല്‍കി ഒരു ലക്ഷം രൂപയാണ് സുന്ദരന്‍ കോഴ ചോദിച്ചത്.
ഇടപാട് ഉറപ്പിച്ച് 5000 രൂപ നേതാവ് കൈപ്പറ്റുകയും ചെയ്തു.
പാലക്കാട് ജില്ലയിലെ മലമ്പുഴയിലാണ് നിലം നികത്താനായി സിപിഐ നേതാവ് കോഴ വാങ്ങിയത്.
റവന്യു, കൃഷി വകുപ്പുകളെ സ്വാധീനിച്ച് അനുമതി നേടിക്കൊടുക്കാമെന്നായിരുന്നു നേതാവിന്റെ വാഗ്ദാനം.