ബെംഗളുരു നഗര മധ്യത്തിലെ റോഡ് ഇടിഞ്ഞ് താഴ്ന്നു

ബെംഗളുരു: മെട്രോ തൂൺ തകർന്ന് വീണുണ്ടായ ദുരന്തത്തിന് പിന്നാലെ ബെംഗളുരു നഗരത്തിൽ വീണ്ടും അനിഷ്ട സംഭവം. ബെംഗളുരു നഗരത്തിൽ റോഡ് പൊടുന്നനെ ഇടിഞ്ഞ് താഴ്ന്നത് പരിഭ്രാന്തി പരത്തി. ബംഗളുരുവിലെ ഏറ്റവും തിരക്കുള്ള സ്ഥലങ്ങളിലൊന്നായ ബ്രിഗേഡ് റോഡിലാണ് വലിയ ഗർത്തം രൂപപ്പെട്ടത്.

നഗര മധ്യത്തിലെ പ്രധാന ഷോപ്പിംഗ് കേന്ദ്രം കൂടിയായ ബ്രിഗേഡ് റോഡിലുണ്ടായ ഗർത്തത്തിൽ ഒരു ബൈക്ക് യാത്രക്കാരൻ അപകടത്തിൽ പെടുകയും ചെയ്തു. ഇയാൾ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലാണ് ഏവരും.

ബംഗളുരു മെട്രോ തൂൺ തകർന്ന് വീണ് അമ്മയും കുഞ്ഞും മരിച്ച് രണ്ട് ദിവസത്തിനുള്ളിലാണ് പ്രധാനറോഡ് ഇടിഞ്ഞു താഴ്ന്നത്. ഈ റോഡിന് അടിയിൽ കൂടിയാണ് പുതിയ അണ്ടർഗ്രൗണ്ട് മെട്രോ പാത കടന്നുപോകുന്നത്. റോഡിൽ ഗർത്തം ഉണ്ടായതിന്റെ കാരണം എന്തെന്ന് കണ്ടെത്താനുള്ള പരിശോധനയിലാണ് അധികൃതർ.

Top