നായ് പിഡോ: മ്യാന്‍മറില്‍ നിന്നും സൈനീകരുടെ പീഡനവും അടിച്ചമര്‍ത്തലില്‍ നിന്നും ബംഗ്ലാദേശിലേക്ക് പലായനം ചെയ്ത റോഹിഹിങ്ക്യകള്‍ പലരും ലൈംഗീകമായി പീഡീപ്പിക്കപ്പെടുന്നുവെന്ന് റിപ്പോര്‍ട്ട്. അന്താരാഷ്ട്ര മാധ്യമമായ ബിബിസിയുടെതാണ് വെളിപ്പെടുത്തല്‍.
ആഭ്യന്തര പ്രശ്‌നങ്ങള്‍ രൂക്ഷമായ മ്യാന്മറില്‍ നിന്നുള്ള സ്ത്രീകളെയും പെണ്‍കുട്ടികളയും ചുറ്റിപ്പറ്റിയാണ് ‘വലവീശല്‍’ നടക്കുന്നതെന്നാണ് വിവരം.
കുടുംബത്തിലെ അംഗങ്ങള്‍ കൊല്ലപ്പെട്ടതിനേത്തുടര്‍ന്ന് മറ്റ് രാജ്യത്തേക്ക് അഭയം തേടേണ്ടി വന്ന 14കാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ചതാണ് ഒടുവിലത്തെ സംഭവം.
ബംഗ്ലാദേശിലേക്കെത്താനുള്ള യാത്രയ്ക്കിടെയാണ് പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടത്. കാട്ടിലൂടെയുള്ള യാത്രയ്ക്കിടയില്‍ വാഹനത്തിലെത്തിയ വനിതകള്‍ സഹായിക്കാമെന്ന് വാക്കു പറഞ്ഞാണ് വാഹനത്തില്‍ കയറിയത്.
എന്നാല്‍, പിന്നീട് വാഹനത്തിലേക്കെത്തിയ രണ്ട് പുരുഷന്മാര്‍ ചേര്‍ന്ന് തന്നെ പീഡിപിച്ചുവെന്നും പെണ്‍കുട്ടി പറഞ്ഞു. എതിര്‍പ്പ് പ്രകടിപ്പിച്ച തനിക്ക് മാരകമായ ആക്രമണങ്ങളാണ് നേരിടേണ്ടി വന്നതെന്നുമാണ് പെണ്‍കുട്ടിയുടെ രഹസ്യമായ വെളിപ്പെടുത്തല്‍.
പീഡന സംഭവങ്ങള്‍ രോഹിങ്ക്യന്‍ ക്യാംപുകളില്‍ ഇപ്പോള്‍ സര്‍വ സാധാരണമാണെന്നാണ് ഇത് വ്യക്തമാക്കുന്നതെന്ന് ബിബിസിയുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. മികച്ച ജോലിയും മറ്റ് സൗകര്യങ്ങളും വാഗ്ദാനം ചെയ്ത് സഹായ ഹസ്തങ്ങളുമായെത്തുന്നവരാണ് സ്ത്രീകളെയും പെണ്‍കുട്ടികളെയും ലൈംഗികത്തൊഴിലാളികളാക്കുന്നതെന്നാണ് വിവരം.