ഗാബെ കില്ലിംഗറിന്റെ റൊമാന്റിക് ഡ്രാമ ചിത്രം പോര്‍ട്ടോയുടെ ചിത്രങ്ങളെത്തി.
ജേയ്ക്ക്, മാറ്റി എന്നീ രണ്ടു വ്യക്തികള്‍ തമ്മിലുള്ള പ്രണയവും, ഇരുവര്‍ക്കും പ്രാചീന പോര്‍ച്ചുഗീസ് സിറ്റിയായ പോര്‍ട്ടോയോട് തോന്നുന്ന അഗാധമായ അടുപ്പവുമാണ് ചിത്രത്തിന്റെ പ്രമേയം.
ഗാബെ കില്ലിംഗര്‍ തന്നെ തിരക്കഥയും തയ്യാറാക്കിയിരിയ്ക്കുന്ന ചിത്രത്തില്‍ ആന്റോണ്‍ യെല്‍കിന്‍, ലൂസി ലൂക്കസ്, ഫ്രാന്‍കോസി ലെബോണ്‍, പൌലോ കലാട്രേ, എന്നിവരാണ് വേഷമിടുന്നത്. നവംബര്‍ പതിനേഴിന് ചിത്രം തീയേറ്ററുകളിലെത്തും.