മുഖ്യമന്ത്രിക്കെതിരെ വധഭീഷണി മുഴക്കിയ ആര്‍എസ്എസുകാരന്റെ ജോലി പോയി

pinaray

ദുബായ്: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വധഭീഷണി മുഴക്കിയ ആര്‍എസ്എസുകാരനെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടു. കോതമംഗലം സ്വദേശി കൃഷ്ണകുമാറിനെയാണ് അബുദാബി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഓയില്‍ കമ്പനി പിരിച്ചു വിട്ടത്.

രാവിലെ ഓഫീസിലെത്തിയപ്പോഴാണ് ജോലി പോയ കാര്യം അറിഞ്ഞത. കൃഷ്ണകുമാര്‍ ഇവിടെ റിഗ്ഗ് സൂപ്പര്‍വൈസറായി ജോലി ചെയ്യുകയായിരുന്നു. ഇന്നലെ വൈകുന്നരേമാണ് പിണറായി വിജയനെ കൊലപ്പെടുത്താന്‍ താന്‍ കേരളത്തിലേക്ക് വരികയാണെന്ന് ഇയാള്‍ ഫേസ്ബുക്കിലൂടെ ഭീഷണി മുഴക്കിയത്. മുഖ്യമന്ത്രിക്കും കുടുംബത്തിനും മന്ത്രി എം എം മണിക്കും നേരെ കടുത്ത അസഭ്യവര്‍ഷം ഇയാള്‍ നടത്തി. സമൂഹമാധ്യമങ്ങളില്‍ വീഡിയോ വൈറലായതോടെ ഇയാള്‍ ക്ഷമാപണവുമായി എത്തിയിരുന്നു. താന്‍ മദ്യലഹരിയിലായിരുന്നുവെന്നും മുഖ്യമന്ത്രിയോടും കുടുംബത്തോടും ക്ഷമ ചോദിക്കുന്നുവെന്നും കൃഷ്ണകുമാര്‍ പുതിയ വീഡിയോയില്‍ പറഞ്ഞു.

Top