രൂപയുടെ മൂല്യം വീണ്ടുമിടിയുമെന്ന് സാമ്പത്തിക വിദഗ്ധര്‍

RUPEES

ദുബായ്: എണ്ണവില വര്‍ധിക്കുന്നതോടെ കൂപ്പ് കുത്തിക്കൊണ്ടിരിക്കുന്ന രൂപയുടെമൂല്യം വീണ്ടുമിടിയുമെന്ന് സാമ്പത്തിക വിദഗ്ധര്‍ .

അമേരിക്കന്‍ ബാങ്കുകള്‍ വരും ദിവസങ്ങളില്‍ പലിശനിരക്ക് വര്‍ധിപ്പിച്ചാല്‍ ഇന്ത്യയില്‍ നിന്നുള്ള വിദേശധനകാര്യ സ്ഥാപനങ്ങള്‍ നിക്ഷേപങ്ങള്‍ പിന്‍വലിക്കാന്‍ സാധ്യതയുണ്ട്. ഇത് ഓഹരിവിപണിയെ സാരമായി ബാധിക്കും.

രൂപയുടെ മൂല്യമിടിയുമ്പോള്‍ ദിര്‍ഹവുമായുള്ള വിനിമയനിരക്ക് കൂടുന്നത് ഈ സാഹചര്യത്തില്‍ പ്രവാസികള്‍ക്ക് ഗുണകരമാകും. ഓഹരി വിപണിയിലെ തളര്‍ച്ച കണക്കിലെടുത്ത് നിക്ഷേപിക്കാന്‍ പറ്റിയ അവസരം കൂടിയാണിതെന്നാണ് സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായം പറയുന്നത്.

ഇന്നലെ ഡോളറിനെതിരെ രൂപയുടെ മൂല്യം 73.77 രൂപയിലെത്തി. ചരിത്രത്തിലെ വലിയ ഇടിവാണ് രൂപയുടെ മൂല്യത്തില്‍ സംഭവിച്ചിരിക്കുന്നത്. ക്രൂഡ് ഓയില്‍ വില വര്‍ധിച്ചതാണ് രൂപയ്ക്ക് തിരിച്ചടിയായിരിക്കുന്നത്.

രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുതിച്ചതും ആഗോളതലത്തില്‍ ഡോളര്‍ ശക്തി പ്രാപിച്ചതുമാണ് രൂപയുടെ മൂല്യം ഇടിയുവാന്‍ കാരണമായത്.

ഇന്ത്യന്‍ സാമ്പത്തിക രംഗത്തിന് രൂപയുടെ ഇടിവ് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. ക്രൂഡ് ഓയില്‍ ഇറക്കുമതി രാജ്യമെന്ന നിലയില്‍ വലിയ നഷ്ടവും ഇന്ത്യക്കുണ്ടാകാന്‍ സാധ്യതയുണ്ട്.

Top