ന്യൂഡല്‍ഹി: ആറര മാസത്തെ താഴ്ന്ന നിലവാരത്തിലേയ്ക്ക് രൂപയുടെ മൂല്യം എത്തി.
രാവിലെ മൂല്യത്തില്‍ നേരിയ ഉണര്‍വുണ്ടായെങ്കിലും താമസിയാതെ 0.40 ശതമാനം നഷ്ടത്തിലെത്തുകയായിരുന്നു. 2017 മാര്‍ച്ച് 15ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലവാരമായ 65.75 ആണ് ഡോളറിനെതിരെ ഇപ്പോള്‍ രൂപയുടെ മൂല്യം.
ബാങ്കുകള്‍, ഇറക്കുമതിക്കാര്‍ എന്നിവര്‍ക്കിടയില്‍ ഡോളറിന്റെ ഡിമാന്‍ഡ് വര്‍ധിച്ചതും ഓഹരി വിപണിയിലെ തളര്‍ച്ചയുമാണ് രൂപയുടെ മൂല്യത്തെ ബാധിച്ചത്.
തുടര്‍ച്ചയായി ഇത് ഏഴാമത്തെ ദിവസമാണ് ഓഹരി വിപണിയില്‍ നഷ്ടം സംഭവിക്കുന്നത്.