രൂപയുടെ വിനിമയ നിരക്ക് കുറഞ്ഞത് പ്രവാസികള്‍ക്ക് ആശ്വാസമാകുന്നു

money

അബുദാബി: ഇന്ത്യന്‍ രൂപയുടെ ഡോളറുമായുള്ള വിനിമയ നിരക്ക് കുറഞ്ഞത് കൂടുതല്‍ ഇന്ത്യന്‍ രൂപ നാട്ടിലേക്കയക്കാന്‍ വഴിയൊരുക്കുന്നുവെന്ന് യു.എ.ഇ. പ്രവാസികള്‍.

ഡോളറിന്റെ വില വര്‍ധിക്കാന്‍ രണ്ടുമൂന്നു കാരണങ്ങളുണ്ടെന്ന് യു.എ.ഇ. എക്‌സ്‌ചേഞ്ച് പ്രസിഡന്റ് വൈ.സുധീര്‍ കുമാര്‍ ഷെട്ടി വ്യക്തമാക്കി.

ഫോറിന്‍ ഇന്‍സ്റ്റിസ്റ്റ്യൂഷണല്‍ ഇന്‍വെസ്റ്റര്‍ (എഫ്.ഐ.ഐ.) നമ്മുടെ ഓഹരി വിപണികളില്‍ ധാരാളം നിക്ഷേപം നടത്തിയിരുന്നു.

ഇവര്‍ ഓഹരികള്‍ കൂടുതല്‍ വിറ്റഴിച്ചത് ഡോളറിന് ഡിമാന്‍ഡ് വര്‍ധിക്കാന്‍ ഒരു കാരണമാകുകയും ചെയ്തു.

ഇറക്കുമതിക്കാര്‍ ഡോളര്‍ വാങ്ങിക്കൂട്ടിയതും ഡിമാന്‍ഡ് കൂടുന്നതിന് കാരണമായി.

കൂടാതെ ഇന്ത്യന്‍ ഓഹരി വിപണി താഴേക്ക് പോയതും ഡോളറിന്റെ മൂല്യം വര്‍ധിക്കുന്നതിന് കാരണമായി.

ഈ പ്രതിഭാസം താത്കാലികം മാത്രമാണെന്നും രൂപയുടെ മൂല്യം വര്‍ധിക്കുമെന്നും സുധീര്‍ കുമാര്‍ ഷെട്ടി വിശദീകരിച്ചു.

Top