പത്തനംത്തിട്ട: ശബരിമലയില്‍ തിരക്ക് തുടരുന്നു. ഇന്നലെ പതിനെട്ടാംപടി കയറിയത് 94,452 പേര്‍. സന്നിധാനം മുതല്‍ അപ്പാച്ചിമേട് വരെ തീര്‍ഥാടകരുടെ നീണ്ട നിരയാണ് രൂപപ്പെട്ടത്. പമ്പയില്‍ തീര്‍ഥാടകര്‍ നിറഞ്ഞു. നിലയ്ക്കലിലും ഇടത്താവളങ്ങളിലും വാഹന നിയന്ത്രണം. പമ്പയില്‍ നിന്ന് സന്നിധാനത്തേക്ക് എത്താന്‍ പത്ത് മണിക്കൂറിലേറെ സമയം എടുക്കുന്നു.
അപ്പാച്ചിമേട് മുതല്‍ ബാച്ചുകളായാണ് ഭക്തരെ സന്നിധാനത്തേയ്ക്ക് അയക്കുന്നത്. പുതിയ ബാച്ച് പൊലീസ് സംഘത്തിലെ പകുതി പേര്‍ ശബരിമല ഡ്യൂട്ടിക്കായി എത്തിയിട്ടുണ്ട്. മണ്ഡല പൂജയോട് അനുബന്ധിച്ചു 100 പൊലീസുകാരെക്കൂടി അധികം നിയോഗിക്കാനാണ് പൊലീസ് തീരുമാനം. ഭക്തരുടെ വാഹനങ്ങള്‍ പൊലീസ് പല സ്ഥലങ്ങളിലും തടഞ്ഞിട്ടേതിനെ തുടര്‍ന്ന് ദേവസ്വം ബോര്‍ഡംഗവുമായി തര്‍ക്കമായിരുന്നു. നിലവില്‍ വാഹനങ്ങള്‍ക്ക് യാതൊരു നിയന്ത്രണവും ഇല്ലെന്നാണ് സന്നിധാനം സ്‌പെഷ്യല്‍ ഓഫീസര്‍ സുദര്‍ശന്‍ ഐ എ എസ് അറിയിച്ചത്. വരും ദിവസങ്ങളിലെ വെര്‍ച്വല്‍ ക്യൂ ബുക്കിങ്ങും 90000 ത്തിന് മുകളിലാണ്. ഇത് ഇനിയുള്ള ദിവസങ്ങളിലുണ്ടെക്കാവുന്ന തിരക്കിനെയാണ് സൂചിപ്പിക്കുന്നത്.