സല്‍പേര് നഷ്ടപെടും : പീഡനത്തിനിരയായ വിദ്യാര്‍ഥിനി ക്ലാസില്‍ വരേണ്ടെന്ന് അധികൃതര്‍

rape

ന്യൂഡല്‍ഹി: സ്‌കൂളിന്റെ സല്‍പേര് നഷ്ടപെടുമെന്ന് പറഞ്ഞ് പീഡനത്തിനിരയായ പത്താം ക്ലാസ് വിദ്യാര്‍ഥിനി ഇനി ക്ലാസില്‍ വരേണ്ടെന്ന് സ്‌കൂള്‍ അധികൃതരുടെ നിര്‍ദേശം.

തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച ശേഷം വിദ്യാര്‍ഥിനിയെ അക്രമികള്‍ വാഹനത്തില്‍ നിന്നും പുറത്തേക്കെറിയുകയായിരുന്നു. ദിവസങ്ങള്‍ക്ക് ശേഷം വിദ്യാര്‍ഥിനി സ്‌കൂളില്‍ തിരിച്ചെത്തിയെങ്കിലും മറ്റ് കുട്ടികള്‍ തന്റെയടുത്ത് ഇരിക്കുന്നതിന് അധ്യാപകര്‍ വിസമ്മദിച്ചതായി കുട്ടി പറയുന്നു.

ഡല്‍ഹിയിലെ ഒരു സ്വകാര്യ വിദ്യാലയത്തിലാണ് സംഭവം അരങ്ങേറിയത്‌.

സ്‌കൂള്‍ ബസ് ഉപയോഗിക്കുന്നതിന്‌ കുട്ടിയെ വിലക്കുകയും സ്‌കൂള്‍ അധികൃതര്‍ തന്നെ മാനസികമായി പീഡിപ്പിച്ചിരുന്നതായും കുട്ടി പറയുന്നു.

രക്ഷിതാക്കളുടെ പരാതിയില്‍ വനിതാ കമ്മിഷന്‍ തെളിവെടുപ്പ് നടത്തുകയും വിദ്യാഭ്യാസ വകുപ്പിന് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തിട്ടുണ്ട്.

Top