കൊല്ലം : ചവറയില്‍ രണ്ടാം ക്ലാസുകാരിയെ ക്രൂരമായി പീഡിപ്പിച്ച സംഭവത്തില്‍ രണ്ടാനമ്മയ്ക്കെതിരേ ശിശുസംരക്ഷണ സമിതിയുടെ നിര്‍ദ്ദേശപ്രകാരം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
കുട്ടി അനുസരണക്കേട് കാട്ടിയെന്ന് ആരോപിച്ച് കുട്ടിയുടെ ശരീരത്ത് രണ്ടാനമ്മ ചട്ടുകം പഴുപ്പിച്ച് വക്കുകയായിരുന്നു. ശരീരത്തിന്റെ പിന്ഭാഗത്തെല്ലാം കുട്ടിക്ക് പൊള്ളലേറ്റിട്ടുണ്ട്. ഇരിക്കാന്‍ പോലും കഴിയാതെ പൊള്ളലേറ്റ കുട്ടി കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. ശിശുസംരക്ഷണ സമിതി പ്രവര്‍ത്തകര്‍ ആശുപത്രിയില്‍ എത്തി കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.