തിരുപ്പതിയില്‍ ഭീതി പരത്തിയ രണ്ടാമത്തെ പുലിയെയും വനംവകുപ്പ് അധികൃതര്‍ പിടികൂടി. വനംവകുപ്പ് ഒരുക്കിയ കെണിയിലാണ് പുലി കുടുങ്ങിയത്. അടുത്തിടെ ആറ് വയസുകാരിയെ പുലി ആക്രമിച്ച് കൊലപ്പെടുത്തിയിരുന്നു. ആ പുലിയെ കെണിയിലാക്കുകയും ചെയ്തിരുന്നു.
ഇതിന് പിന്നാലെ സ്ഥലത്ത് വീണ്ടും പുലിയെ കണ്ടെത്തിയത് വലിയ ആശങ്കയ്ക്ക് ഇടയാക്കിയിരുന്നു. ഈ പുലിയാണ് ഇപ്പോള്‍ പിടിയിലായത്.
അതേസമയം, കുട്ടിയെ പുലി ആക്രമിച്ചതിന് പിന്നാലെ സ്ഥലത്ത് തീര്‍ഥാടകര്‍ക്ക് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഫോറസ്റ്റ് ഗാര്‍ഡിന്റെ കൂടെ സംഘങ്ങളായി മാത്രമാണ് നിലവില്‍ ഇവിടെ തീര്‍ഥാടകരെ പ്രവേശിപ്പിക്കുന്നത്.