പിച്ചൈക്കാരന് രണ്ടാം ഭാഗം വരുന്നു; ചിത്രത്തിന്റെ സംവിധാനത്തിനൊരുങ്ങി വിജയ് ആന്റണി

വിജയ് ആന്റണിയുടെ കരിയറിലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായിരുന്ന പിച്ചൈക്കാരന്‍ എന്ന ചിത്രത്തിന് രണ്ടാം ഭാഗം ഒരുങ്ങുന്നു. ഈ ചിത്രത്തിന് രണ്ടാംഭാഗം ഉണ്ടാകുമെന്ന കാര്യം വിജയ് ആന്റണി തന്നെ കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ചിരുന്നു.

ബിച്ചഗഡു എന്ന പേരില്‍ തെലുഗുവിലും ചിത്രം എത്തിയിരുന്നു. തെലുഗു പതിപ്പിന്റെ സംവിധാനവും വിജയ് ആന്റണി തന്നെയാകും നിര്‍വഹിക്കുക. കഴിഞ്ഞ വര്‍ഷം ചിത്രം പ്രഖ്യാപിച്ചപ്പോള്‍ ദേശീയ അവാര്‍ഡ് ജേതാവായ സംവിധായിക പ്രിയ കൃഷ്ണസ്വാമി ചിത്രം സംവിധാനം ചെയ്യുമെന്നായിരുന്നു അറിയിച്ചിരുന്നത്.

എന്നാല്‍, അഭിപ്രായവ്യത്യാസങ്ങളെത്തുടര്‍ന്ന് അവര്‍ പിന്മാറുകയും കോടിയില്‍ ഒരുവന്‍ സംവിധായകന്‍ അനന്ദകൃഷ്ണന്‍ പകരം എത്തുകയും ചെയ്തു. ആ തീരുമാനവും മാറ്റിയാണ് ഇപ്പോള്‍ വിജയ് ആന്റണി തന്നെ ചിത്രം സംവിധാനം ചെയ്യുമെന്ന പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്. സംവിധായകന്‍ എ ആര്‍ മുരുഗദോസ് ആണ് വിജയ് ആന്റണി സംവിധായകനാവുന്ന വിവരം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്.

 

 

Top