27 വര്‍ഷങ്ങള്‍ക്ക് ഹൈവേയുടെ രണ്ടാം ഭാഗം വരുന്നു

യരാജ് കരിയറില്‍ ഏറെ വ്യത്യസ്തമായ ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകനാണ്. വമ്പന്‍ കൊമേഴ്സ്യല്‍ ഹിറ്റുകളും കലാമൂല്യമുള്ള ചിത്രങ്ങളും ആണ് അദ്ദേഹം ഒരുക്കുന്നത്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളില്‍ അദ്ദേഹം ശ്രദ്ധ കൊടുത്തത് നവരസ പരമ്പരയില്‍ ഒരുക്കുന്ന ചിത്രങ്ങള്‍ക്കാണ്.

അദ്ദേഹം ഇപ്പോള്‍ തന്‍റെ പുതിയ ചിത്രം പ്രഖ്യാപിച്ചു. 1995ല്‍ അദ്ദേഹം സംവിധാനം ചെയ്ത ഹൈവേ എന്ന സിനിമയുടെ രണ്ടാം ഭാഗമാണ് പുതിയ ചിത്രം. സുരേഷ് ഗോപിയെ നായകനാക്കി ഒരുക്കുന്ന ചിത്രത്തിന്‍റെ അനൗണ്‍സ്‌മെന്റ് പുറത്തുവിട്ടു. ഹൈവേയില്‍ ആക്ഷന്‍ ക്രൈം ത്രില്ലര്‍ വിഭാഗത്തില്‍ പെട്ട ചിത്രമായിരുന്നു എങ്കില്‍ രണ്ടാം ഭാഗം മിസ്റ്ററി ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെട്ട ചിത്രമായിരിക്കും.

രണ്ടാംഭാഗത്തിന് പേരിട്ടിരിക്കുന്നത് ഹൈവേ 2 എന്നാണ്. സുരേഷ് ഗോപിയുടെ കരിയറിലെ 254-ാം ചിത്രവുമാണിത്. നിര്‍മ്മാണം ലീമ ജോസഫ് ആണ്. ഉടന്‍ ചിത്രീകരണം ആരംഭിക്കും. ചലച്ചിത്ര പ്രേമികളില്‍ നിന്നും ആവേശകരമായ പ്രതികരണമാണ് ഈ പ്രഖ്യാപനത്തിന് ലഭിക്കുന്നത്.

Top