2015ല്‍ കേരളത്തില്‍ ചിരിപ്പൂരം തീര്‍ത്ത സിനിമയാണ് ‘അമര്‍ അക്ബര്‍ അന്തോണി’. നാദിര്‍ഷ ആദ്യമായി സംവിധാനം ചെയ്ത ചിത്രത്തില്‍ പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ജയസൂര്യ എന്നിവരായിരുന്നു പ്രധാന വേഷങ്ങളില്‍. ഏഴു വര്‍ഷങ്ങള്‍ക്കിപ്പുറം സിനിമയുടെ രണ്ടാം ഭാഗം ഒരുങ്ങുകയാണ്.
റീവാച്ച് വാല്യുവുള്ള ചിത്രമെന്ന നിലയ്ക്കാണ് അമര്‍ അക്ബര്‍ അന്തോണിയിലെ തമാശകള്‍ പ്രേക്ഷകര്‍ സ്വീകരിക്കുന്നത്. അന്‍പത് കോടിയിലേറെ രൂപയാണ് അമര്‍ അക്ബര്‍ അന്തോണിയുടെ കളക്ഷന്‍ എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ആസിഫ് അലി, ബിന്ദു പണിക്കര്‍, മീനാക്ഷി, കലാഭവന്‍ ഷാജോണ്‍, കെപിഎസി ലളിത തുടങ്ങിയവരും സിനിമയുടെ ഭാഗമായിരുന്നു.
സംവിധായകന്‍ ഷാഫിക്കായി ഒരു തിരക്കഥ എഴുതിവരികയായിരുന്നുവെന്നും ഇത് അമര്‍ അക്ബറിന് ചേര്‍ന്നതാണെന്ന് പിന്നീട് തോന്നിയെന്നുമാണ് വിഷ്ണു പറഞ്ഞത്. ഷാഫി രണ്ടാം ഭാഗവുമായി മുന്നോട്ട് പോകാന്‍ അനുമതി നല്‍കി. നാദിര്‍ഷയും ഇതില്‍ സന്തോഷമറിയിച്ചതായി വിഷ്ണു പറഞ്ഞു. തിരക്കഥ പൂര്‍ത്തിയായി വരികയാണ്.ബിബിന്‍ ജോര്‍ജും വിഷ്ണു ഉണ്ണികൃഷ്ണനും ചേര്‍ന്നായിരുന്നു അമര്‍ അക്ബര്‍ അന്തോണിയുടെ തിരക്കഥ രചിച്ചത്. വിഷ്ണുവാണ് രണ്ടാം ഭാഗം വരുന്നുവെന്ന പ്രഖ്യാപനം നടത്തിയത്.