നെയ്‌റോബി: കെനിയയില്‍ ഒഹുറു കെനിയാട്ട വീണ്ടും പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു.
54.3 ശതമാനം വോട്ട് നേടിയാണ് കെനിയാട്ട വീണ്ടും പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. മുഖ്യ എതിരാളിയായ റൈല ഒഡീങ്കയ്ക്ക് 44.7 ശതമാനം വോട്ട് മാത്രമാണ് നേടാനായത്.
2013 മുതല്‍ കെനിയാട്ട കെനിയയുടെ പ്രസിഡന്റാണ്.
അതേസമയം തെരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നതായും വീണ്ടും വോട്ടെടുപ്പ് നടത്തണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. മികച്ച ഭരണം കാഴ്ചവച്ചതുകൊണ്ടാണ് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടതെന്ന് കെനിയാട്ട വ്യക്തമാക്കി.