പ്യോംഗ്യാങ്: ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോംഗ് ഉന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ വിനോദ ആവശ്യങ്ങള്‍ക്കായി ഉപേയാഗിക്കുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇതിനായി ക്ലാസ്‌റൂമുകളില്‍ നിന്ന് കിംന്റെ സൈന്യം പിടിച്ചു കൊണ്ടുവരുന്ന കുട്ടികളെ കന്യകാത്വം ഉറപ്പു വരുത്തിയതിനു ശേഷമാണ് സംഘത്തിലേക്ക് എടുക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്.
13വയസ് പ്രായമുള്ള പെണ്‍കുട്ടികള്‍ വരെ സംഘത്തിലുണ്ട്. കിം ജോംഗ് ഉന്നിനേയും അയാളോട് വിധേയത്വം പുലര്‍ത്തുന്ന അനുചരസംഘത്തേയും ലൈംഗിക ക്രിയയിലൂടെയും മറ്റും വിനോദിപ്പിക്കുക എന്നതാകും പരിശീലനം കിട്ടിയ പെണ്‍സംഘത്തിന്റെ ജോലി.
സംഘത്തില്‍ നിന്നും മോചനം നേടിയ പെണ്‍കുട്ടികളാണ് വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്.
സംഘത്തിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന പെണ്‍കുട്ടികള്‍ക്ക് സങ്കീര്‍ണ്ണമായ മസ്സാജിങ്ങ് വിദ്യകള്‍ മുതല്‍ പാട്ട്, ഡാന്‍സ് എന്നിവയില്‍ വരെ പരിശീലനം നല്‍കുന്നു.
കിം ജോംഗ് ഉന്നിന്റെ മുത്തച്ഛന്‍ കിം ഇല്‍ സുംഗ് ആണ് ഈ രീതി തുടങ്ങി വച്ചത്. ഉത്തരകൊറിയയുടെ രാഷ്ട്രപിതാവായി ഗണിക്കപ്പെടുന്ന കിം ഇല്‍ സുംഗിന്റെ മരണശേഷം അയാളുടെ മകന്‍ കിം ജോംഗ് ഇല്‍ അഛന്റെ രീതികള്‍ തുടര്‍ന്നു പോന്നു.
ഇയാളില്‍ നിന്നും രക്ഷപ്പെട്ട് ദക്ഷിണ കൊറിയയിലേക്ക് രക്ഷപ്പെട്ട 15കാരിയും വെളിപ്പെടുത്തലുമായി രംഗത്ത് വന്നു. യാതൊരു മുന്നറിയിപ്പു കൂടാതെയാണ് തന്നെ സ്‌കൂളില്‍ നിന്നും സൈന്യം പിടിച്ച് കൊണ്ട് പോയതെന്ന് പെണ്‍കുട്ടി പറഞ്ഞു.
എന്നാല്‍ തന്നെ ഇതുവരെയും ലൈംഗീക പീഡനത്തിന് ഇരയാക്കിയിട്ടില്ലെന്നും ഇനിയും അവിടെ നിന്നാല്‍ പീഡിപ്പിക്കുമെന്ന് മനസ്സിലാക്കിയാണ് ഒളിച്ചോടിയതെന്നും പെണ്‍കുട്ടി കൂട്ടിച്ചേര്‍ത്തു.
കിം ജോംഗ് ഇലിന്റെ മരണശേഷം അധികാരത്തിലേറിയ കിം ജോംഗ് ഉന്‍ ദുഃഖാചരണത്തിന്റെ ഭാഗമായി ഇത്രയും നാള്‍ ഈ രീതി നിര്‍ത്തിവച്ചിരിക്കുകയായിരുന്നു. പക്ഷേ, ഈ അടുത്തിടെ ‘ഗിപ്പ്യുംജോ’ എന്നറിയപ്പെടുന്ന ഈ സംഘത്തെ വീണ്ടും സജ്ജമാക്കാന്‍ കിം ജോംഗ് ഉന്‍ ഉത്തരവിട്ടിരിക്കുകയാണ്.