ഡല്‍ഹി: യുക്രൈനിലെ ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് സിപിഐഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. രക്ഷാ പ്രവര്‍ത്തനത്തിനായി കേന്ദ്ര സര്‍ക്കാര്‍ നയതന്ത്ര ഇടപെടല്‍ നടത്തണെമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
റഷ്യ – യുക്രൈന്‍ വിഷയത്തില്‍ പാര്‍ട്ടി സ്വീകരിച്ച നിലപാടില്‍ തെറ്റില്ലെന്ന് സിപിഐഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അഭിപ്രായപ്പെട്ടിരുന്നു. ഒരു രാജ്യത്തിന്റെ സുരക്ഷയ്ക്ക് ഭീഷണിയൊരുക്കിയല്ല മറ്റൊരു രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കേണ്ടതെന്നും യെച്ചൂരി വ്യക്തമാക്കിയിരുന്നു.
യുദ്ധം ഉടന്‍ അവസാനിപ്പിക്കണം സമാധാനം പുലരണം. എന്നാല്‍ യുക്രൈനെ നാറ്റോ സഖ്യത്തില്‍ ഉള്‍പ്പെടുത്താനുള്ള ശ്രമം റഷ്യന്‍ സുരക്ഷയ്ക്ക് കടുത്ത ഭീഷണിയാണെന്നായിരുന്നു സിപിഐഎം നിലപാട്.