നേതൃത്വത്തിന്റെ അവഗണനയില്‍ പ്രതിഷേധിച്ച് മുതിര്‍ന്ന സിപിഎം നേതാവ് പാര്‍ട്ടി വിട്ടു

cpm

ആലപ്പുഴ: നേതൃത്വത്തിന്റെ നിരന്തര അവഗണനയില്‍ പ്രതിഷേധിച്ച് മുതിര്‍ന്ന സിപിഎം നേതാവ് ടി.കെ.പളനി പാര്‍ട്ടി വിട്ടു.

സിപിഐയിലേക്കു പോകാനാണു തന്റെ തീരുമാനമെന്നു പളനി സിപിഎം, സിപിഐ പാര്‍ട്ടി നേതൃത്വങ്ങളെ അറിയിച്ചു.

സിപിഎമ്മില്‍ ഉള്‍പ്പാര്‍ട്ടി ജനാധിപത്യം ഇല്ലാതായെന്നും ആശ്രിതത്വമാണ് സിപിഎമ്മിന് ഇപ്പോള്‍ വേണ്ടതെന്നും, അതിനാല്‍ പാര്‍ട്ടി വിടാന്‍ തീരുമാനിച്ചുവെന്നും പളനി തുറന്നടിച്ചു.

താന്‍ പാര്‍ട്ടി വിട്ടോട്ടെ എന്നാണു സിപിഎം നേതൃത്വത്തിന്റെ നിലപാടെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

അനുനയിപ്പിക്കാനുള്ള സിപിഎം നേതൃത്വത്തിന്റെ ശ്രമങ്ങള്‍ പരാജയപ്പെട്ടതോടെ പളനിയെ തള്ളി സിപിഎം ജില്ലാ നേതൃത്വം രംഗത്തെത്തി.

പളനി ദീര്‍ഘകാലമായി പാര്‍ട്ടിയില്‍ ഇല്ലെന്ന് ആലപ്പുഴ ജില്ലാ സെക്രട്ടറി സജി ചെറിയാന്‍ പ്രതികരിച്ചു.

Top