മുംബൈ: രണ്ടാം ദിവസവും ഓഹരി സൂചികകള്‍ മികച്ച നേട്ടത്തില്‍ ക്ലോസ് ചെയ്തു. ഐടി, എഫ്എംസിജി, മെറ്റല്‍, ഫാര്‍മ ഓഹരികളില്‍ നിക്ഷേപകര്‍ താല്‍പര്യം പ്രകടിപ്പിച്ചതാണ് സൂചികകള്‍ക്ക് കരുത്തായത്. സെന്‍സെക്‌സ് 1128.08 പോയന്റ് ഉയര്‍ന്ന് 50,136.58ലും നിഫ്റ്റി 337.80 പോയന്റ് നേട്ടത്തില്‍ 14,845.10ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
ബിഎസ്ഇയിലെ 1529 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1386 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 197 ഓഹരികള്‍ക്ക് മാറ്റമില്ല.
യുപിഎല്‍, ജെഎസ്ഡബ്ലിയു സ്റ്റീല്‍, എച്ച്ഡിഎഫ്‌സി ബാങ്ക്, ടാറ്റ സ്റ്റീല്‍, എച്ച്‌സിഎല്‍ ടെക് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ആക്‌സിസ് ബാങ്ക്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ഹിന്‍ഡാല്‍കോ, ഭാരതി എയര്‍ടെല്‍, എസ്ബിഐ ലൈഫ് തുടങ്ങിയ ഓഹരികള്‍ നഷ്ടമുണ്ടാക്കുകയും ചെയ്തു.
നിഫ്റ്റി ഐടി, മെറ്റല്‍, ഫാര്‍മ സൂചികകള്‍ 2-3 ശതമാനം ഉയര്‍ന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകള്‍ ഒരു ശതമാനം വീതവും നേട്ടമുണ്ടാക്കി. ആഗോള വ്യാപകമായി വാക്‌സിനേഷന്‍ പുരോഗമിക്കുന്നത് ഏഷ്യന്‍ സൂചികകളില്‍ ഉണര്‍വുണ്ടാക്കിയതായാണ് വിലയിരുത്തല്‍.