84 പോയന്റ് നേട്ടത്തില്‍ സെന്‍സെക്സ് ക്ലോസ്‌ ചെയ്തു

മുംബൈ: ചാഞ്ചാട്ടത്തിനൊടുവില്‍ മൂന്നാം ദിവസവും സൂചികകള്‍ നേട്ടത്തില്‍ ക്ലോസ്‌ ചെയ്തു. മെറ്റല്‍ വിഭാഗം ഓഹരികളുടെ കരുത്തില്‍ നിഫ്റ്റി 14,850ന് മുകളിലെത്തി.

സെന്‍സെക്‌സ് 84.45 പോയന്റ് നേട്ടത്തില്‍ 49,746.21ലും നിഫ്റ്റി 54.80 പോയന്റ് ഉയര്‍ന്ന് 14,873.80ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1846 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1022 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 157 ഓഹരികള്‍ക്ക് മാറ്റമില്ല.

ജെഎസ്ഡബ്ലിയു സ്റ്റീല്‍, ടാറ്റ സ്റ്റീല്‍, ശ്രീ സിമെന്റ്‌സ്, ടൈറ്റാന്‍ കമ്പനി, ഹിന്‍ഡാല്‍കോ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ഇന്‍ഡസിന്‍ഡ് ബാങ്ക്, എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സ്, സണ്‍ ഫാര്‍മ, എച്ച്ഡിഎഫ്‌സി ബാങ്ക്, ഒഎന്‍ജിസി തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.

മെറ്റല്‍ സൂചിക നാലു ശതമാനത്തോളം ഉയര്‍ന്നു. ഇന്‍ഫ്ര, ഐടി സൂചികകള്‍ ഒരു ശതമാനം വീതവും നേട്ടമുണ്ടാക്കി. അതേസമയം, ബാങ്ക് സൂചിക സമ്മര്‍ദം നേരിട്ടു. ബിഎസ്ബി മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകളും 0.5ശതമാനം നേട്ടത്തിലാണ് ക്ലോസ് ‌ചെയ്തത്.

Top