മുംബൈ: തുടക്കത്തിലെ മുന്നേറ്റം നിലനിര്‍ത്താനായില്ലെങ്കിലും സൂചികകള്‍ നേട്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 69 പോയന്റ് ഉയര്‍ന്ന് 58,247.09ലും നിഫ്റ്റി 25 പോയന്റ് നേട്ടത്തില്‍ 17,380ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
രാജ്യത്തെ പണപ്പെരുപ്പ നിരക്കുകളില്‍ കുറവുണ്ടായത് വിപണിയെ സ്വാധീനിച്ചു. ആഗോള വിപണികളില്‍ നിന്നുള്ള സമ്മിശ്ര പ്രതികരണം വിപണിയിലെ നേട്ടം പരിമിതമാക്കി.
ഇന്‍ഡസിന്‍ഡ് ബാങ്ക്, എച്ച്‌സിഎല്‍ ടെക്, ഹീറോ മോട്ടോര്‍കോര്‍പ്, ടാറ്റ മോട്ടോഴ്‌സ്, ടെക് മഹീന്ദ്ര, കൊട്ടക് മഹീന്ദ്ര, എല്‍ആന്‍ഡ്ടി, ബജാജ് ഓട്ടോ, ടിസിഎസ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്.
എച്ച്ഡിഎഫ്‌സി, നെസ് ലെ, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ടാറ്റ സ്റ്റീല്‍, യുപിഎല്‍, എച്ച്ഡിഎഫ്‌സി ബാങ്ക്, ഇന്‍ഫോസിസ് തുടങ്ങിയ ഓഹരികള്‍ നഷ്ടം നേരിട്ടു. ദിന വ്യാപാരത്തിനിടെ പതിവുപോലെ മിഡ് ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകള്‍ റെക്കോഡ് ഉയരം തൊട്ടു. ബിഎസ്ഇ മിഡ്ക്യാപ് 1.09ശതമാനവും സ്‌മോള്‍ ക്യാപ് 0.63ശതമാനവും നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.