മുംബൈ: സെന്‍സെക്‌സ് 296 പോയന്റ് നഷ്ടത്തില്‍ ക്ലോസ് ചെയ്തു.
സെന്‍സെക്‌സ് 31,626.63ലും നിഫ്റ്റി 91.80 പോയന്റ് താഴ്ന്ന് 9872.60 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
രണ്ടുദിവസം കൊണ്ട് സെന്‍സെക്‌സിന് 750 പോയന്റാണ് നഷ്ടമായിരിക്കുന്നത്.
ബിഎസ്ഇയിലെ 598 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലെത്തിയപ്പോള്‍ 1957 കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലുമായി.
കോള്‍ ഇന്ത്യ, ഐസിഐസിഐ ബാങ്ക്, റിലയന്‍സ്, ടിസിഎസ്, ഒഎന്‍ജിസി, എന്‍ടിപിസി, ബജാജ് ഓട്ടോ തുടങ്ങിയവ നേട്ടത്തിലും ഐടിസി, ലുപിന്‍, ടാറ്റ സ്റ്റീല്‍, ഡോ.റെഡ്ഡീസ് ലാബ്, എല്‍ആന്റ്ടി, സണ്‍ ഫാര്‍മ, എച്ച്ഡിഎഫ്‌സി, ടെക് മഹീന്ദ്ര, സിപ്ല, എച്ച്ഡിഎഫ്‌സി ബാങ്ക്, മാരുതി, എസ്ബിഐ, ഹീറോ മോട്ടോര്‍കോര്‍പ്, ടാറ്റ മോട്ടോഴ്‌സ് തുടങ്ങിയവ നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്