മുംബൈ: രണ്ടുദിവസത്തെ നഷ്ടത്തിനുശേഷം ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം.
സെന്‍സെക്‌സ് 158 പോയിന്റ് നേട്ടത്തില്‍ 32,775ലും, നിഫ്റ്റി 48 പോയിന്റ് ഉയര്‍ന്ന് 10,093ലുമാണ് വ്യാപാരം നടക്കുന്നത്.
ബിഎസ്ഇയിലെ 1306 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 393 ഓഹരികള്‍ നഷ്ടത്തിലുമാണ്.
ടെക് മഹീന്ദ്ര, ടാറ്റ സ്റ്റീല്‍, ഹീറോ മോട്ടോര്‍കോര്‍പ്, ഭാരതി എയര്‍ടെല്‍, മാരുതി സുസുകി, ബജാജ് ഓട്ടോ, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ടാറ്റ മോട്ടോഴ്‌സ്, ഏഷ്യന്‍ പെയിന്റ്‌സ്, ആക്‌സിസ് ബാങ്ക് തുടങ്ങിയവ നേട്ടത്തിലാണ്.
എച്ച്‌സിഎല്‍ ടെക്, വിപ്രോ, സണ്‍ ഫാര്‍മ, റിലയന്‍സ്, ടിസിഎസ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.