മുംബൈ: തുടർച്ചയായി രണ്ടാംദിവസവും ഓഹരി സൂചികകൾ നഷ്ടത്തിൽ ക്ലോസ്‌ചെയ്തു. ആഗോളതലത്തിലുണ്ടായ ലാഭമെടുപ്പാണ് സൂചികകളിൽ പ്രതിഫലിച്ചത്.
സെൻസെക്‌സ് 400.34 പോയന്റ് നഷ്ടത്തിൽ 51,703.83ലും നിഫ്റ്റി 104.60 പോയന്റ് താഴ്ന്ന് 15,208.90ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1480 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1422 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 144 ഓഹരികൾക്ക് മാറ്റമില്ല.
എഫ്എംസിജി, ഐടി, ഫാർമ ഓഹരികളാണ് സമ്മർദംനേരിട്ടത്.