സെന്‍സെക്സില്‍ 687 പോയന്റ് നഷ്ടം

മുംബൈ: വ്യാപാര ആഴ്ചയുടെ ആദ്യദിനത്തില്‍ ഓഹരി സൂചികകളില്‍ നഷ്ടത്തോടെ തുടക്കം. സെന്‍സെക്‌സ് 687 പോയന്റ് താഴ്ന്ന് 50,104ലിലും നിഫ്റ്റി 202 പോയന്റ് നഷ്ടത്തില്‍ 14,828ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 710 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1569 ഓഹരികള്‍ നഷ്ടത്തിലുമാണ്. 132 ഓഹരികള്‍ക്ക് മാറ്റമില്ല.

ടിസിഎസ്, ടൈറ്റാന്‍, നെസ് ലെ, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഭാരതി എയര്‍ടെല്‍, ഒഎന്‍ജിസി, മാരുതി സുസുകി, ഏഷ്യന്‍ പെയിന്റ്‌സ്, എല്‍ആഡ്ടി, ഇന്‍ഫോസിസ്, എന്‍ടിപിസി തുടങ്ങിയ ഓഹരികളാണ് നഷ്ടത്തില്‍. പവര്‍ഗ്രിഡ് കോര്‍പ്, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലുമാണ്. ആഗോള കാരണങ്ങളാണ് വിപണിയിലെ നഷ്ടത്തിനു പിന്നില്‍. യുഎസിലെ ട്രഷറി ആദായം ഉയര്‍ന്ന നിലയില്‍ തുടരുന്നതും വിലക്കയറ്റ കണക്കുകളുമാണ് സൂചികകളെ ബാധിച്ചത്.

 

Top