സെന്‍സെക്സില്‍ 263 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: രണ്ടാം ദിവസവും സൂചികകളില്‍ നേട്ടത്തോടെ തുടക്കം. എല്ലാവിഭാഗം ഓഹരികളിലും നിക്ഷേപക താല്‍പര്യം പ്രകടമായതാണ് സൂചികകള്‍ നേട്ടമാക്കിയത്. ആഗോള സൂചനകളും കൂടി ചേര്‍ന്നപ്പോള്‍ നേട്ടത്തിന്റെ ട്രാക്കിലേക്ക് വിപണി കടന്നു.

സെന്‍സെക്‌സ് 263 പോയന്റ് ഉയര്‍ന്ന് 61,231 ലും നിഫ്റ്റി 80 പോയന്റ് നേട്ടത്തില്‍ 18,200 നിലവാരത്തിലുമാണ് വ്യാപാരം ആരംഭിച്ചത്. ടെക് മഹീന്ദ്ര 6.42 ശതമാനം ഉയര്‍ന്ന് 1,621.95 നിലവാരത്തിലെത്തി. ബജാജ് ഫിന്‍സര്‍വ് (1.23%), ടാറ്റാസ്റ്റീല്‍ (1.21%), ഭാരതി എയര്‍ടെല്‍ (1.19%), ഐടിസി (0.81%), ടൈറ്റാന്‍ (0.70%), ബജാജ് ഫിനാന്‍സ് (0.70%), റിലയന്‍സ് (0.66%), മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര (0.48%) തുടങ്ങിയ ഓഹരികളും നേട്ടത്തിലാണ്.

ഡോ.റെഡീസ് ലാബ്‌സ്, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, ഐസിഐസിഐ ബാങ്ക്, പവര്‍ഗ്രിഡ്, ഏഷ്യന്‍പെയിന്റ്, ആക്‌സിസ് ബാങ്ക്, കൊട്ടക് ബാങ്ക് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.
കഴിഞ്ഞ ദിവസങ്ങളില്‍ തുടര്‍ച്ചയായി റെക്കോഡ് ഉയരംകുറിച്ച നിഫ്റ്റി ബാങ്ക് സൂചിക നഷ്ടത്തിലാണ്. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ക്യാപ് എന്നിവ യഥാക്രമം 0.4, 0.6 ശതമാനവും ഉയര്‍ന്നാണ് വ്യാപാരം നടക്കുന്നത്.

 

Top